മുരിങ്ങക്കായ എന്ന സൂപ്പര്‍ഫുഡ്; മുടികൊഴിച്ചില്‍ മുതല്‍ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്താം

വേനല്‍കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടാത്താവുന്ന ഒരു മികച്ച പച്ചക്കറിയാണ് മുരിങ്ങക്കായ

വേനല്‍ചൂടിന് കാഠിന്യമേറിത്തുടങ്ങി. ഇനി ആരോഗ്യവും ഡയറ്റും ശ്രദ്ധിച്ചില്ലെങ്കില്‍ ക്ഷീണം വിട്ടൊഴിയില്ല. വേനല്‍കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടാത്താവുന്ന ഒരു മികച്ച പച്ചക്കറിയാണ് മുരിങ്ങക്കായ. പോഷക സമ്പുഷ്ടമാണെന്ന് മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പച്ചക്കറി കൂടിയാണ് മുരിങ്ങക്കായ.

Also Read:

Life Style
യൂറോപ്യന്‍മാര്‍ ഇരുണ്ട നിറമുള്ളവരായിരുന്നെന്ന് പഠനം

മുടി കൊഴിച്ചില്‍ അകറ്റാം

മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് മുരിങ്ങക്കായ. അയേണും വിറ്റമിന്‍ സിയും മുരിങ്ങക്കായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങക്കായ കൊളാജന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും. തന്മൂലം മുടികൊഴിച്ചില്‍ ഗണ്യമായി കുറയുകയും ചെയ്യും.

ചര്‍മം തിളങ്ങും

ആന്റി ഓക്‌സിഡന്റുകളും വിറ്റമിന്‍ എയും നിറഞ്ഞ മുരിങ്ങക്കായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് യുവത്വവും ഗ്ലോയും നല്‍കും. മുഖക്കുരു, പാടുകള്‍, ചര്‍മവുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

പോസ്റ്റ്പാര്‍ട്ടം അതിജീവിക്കുന്നതിനും ഗുണകരം

കാല്‍ഷ്യവും മറ്റു ന്യൂട്രിയന്റ്‌സും അടങ്ങിയിരിക്കുന്നതിനാല്‍ മുരിങ്ങക്കായ പ്രസവശേഷം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പ്രസവശേഷം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുറിവ് സുഖപ്പെടുത്തുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണകരമാണ്.

മുലപ്പാല്‍ വര്‍ധിക്കും

പ്രസവശേഷം മുലപ്പാല്‍ കുറവാണെങ്കില്‍ മുരിങ്ങക്കായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. മുലപ്പാല്‍ വര്‍ധിക്കുന്നതിന് വളരെയധികം ഇത് സഹായിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്താം

മഗ്നീഷ്യം, വിറ്റമിന്‍ ബി എന്നിവ നിറഞ്ഞ മുരിങ്ങ സ്‌ട്രെസ് കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും അതുവഴി മാനസികാരോഗ്യം നന്നാക്കിയെടുക്കാനും സഹായിക്കും.

ഹോര്‍മോണല്‍ ബാലന്‍സ്

മുരിങ്ങക്കായ ഈസ്റ്റട്രജന്‍ മെറ്റബോളിസത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. അതുവഴി ഇത് ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്കും ഗുണകരമാണ്.

Content Highlights : How Moringa Drumsticks Can Transform Your Health

To advertise here,contact us