തേങ്ങാക്കൊത്ത് ചേര്‍ത്ത ചെമ്മീന്‍ റോസ്റ്റ്

അപ്പത്തിൻ്റെയും ചോറിൻ്റെയും ഒക്കെ കൂടെ കഴിക്കാന്‍ ചെമ്മീന്‍ റോസ്റ്റ് അടിപൊളിയാണ്. തേങ്ങാക്കൊത്ത് ചേര്‍ത്ത ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചെമ്മീന്‍ റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങള്‍

  • ചെമ്മീന്‍ - അരകിലോ
  • തേങ്ങാക്കോത്ത് - അരക്കപ്പ്
  • ഇഞ്ചി - ഒരു ഇടത്തരം കഷണം (ചെറുതായി അരിയുക)
  • വെളുത്തുള്ളി - 10 അല്ലി
  • തക്കാളി - ഒരെണ്ണം
  • പെരുംജീരകം - ഒരു ടീസ്പൂണ്‍
  • മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
  • കുരുമുളകുപൊടി - 3 / 4 ടീസ്പൂണ്‍
  • കുടംപുളി - ഒരു കഷണം
  • വെളിച്ചെണ്ണ - ആവിശ്യത്തിന്
  • കറിവേപ്പില - ഒരുപിടി

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍,തേങ്ങാക്കൊത്തു ,മഞ്ഞള്‍പൊടി ,കുടംപുളി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവയിട്ട് വഴറ്റി ബ്രൗണ്‍നിറമാകുമ്പോള്‍ മുളകുപൊടി,പെരുംജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് വഴറ്റി ചെമ്മീനിട്ട് നന്നായി ഉലര്‍ത്തി എടുക്കാം.കറിവേപ്പില വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം .

Content Highlights : Let's see how to prepare Shrimp Roast

To advertise here,contact us