സദ്യയിലെ കൂട്ടുകറി തയ്യാറാക്കാം; സംഗതി സിംപിളാണ്

നല്ല വെജിറ്റേറിയന്‍ സദ്യയില്‍ ഏറ്റവും പ്രധാനപ്പെട്ട ഐറ്റമാണ് കൂട്ടുകറി. കൂട്ടുകറി ഉണ്ടാക്കാനറിയില്ലെന്ന വിഷമം ഇനി വേണ്ട. ഇതാ റെസിപ്പി....

കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങള്‍കടല- കാല്‍ കപ്പ്(ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തത്)ചേന-ഒരു കപ്പ്(ചെറിയ കഷണങ്ങളായി അരിഞ്ഞത്)ഏത്തക്കായ്- ഒരു കപ്പ് (ചെറിയ കഷണങ്ങളായി അരിഞ്ഞത്)ഉപ്പ്- പാകത്തിന്വെള്ളം-ആവശ്യത്തിന്കുരുമുളക്പൊടി-ഒരു ടീസ്പൂണ്‍മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍

അരപ്പ് തയ്യാറാക്കാന്‍തേങ്ങ ചിരകിയത്-ഒന്നേകാല്‍ കപ്പ്ജീരകം- ഒരു ടീസ്പൂണ്‍മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍

താളിക്കാന്‍തേങ്ങ ചിരകിയത്-അര കപ്പ്വറ്റല്‍ മുളക്-മൂന്നെണ്ണംകടുക്-ഒരു ടീസ്പൂണ്‍കറിവേപ്പില- ഒരു തണ്ട്വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

Also Read:

Food
ലോകത്തിലെ ഏറ്റവും മികച്ച ഷവര്‍മ ഇതാണ്

തയ്യാറാക്കുന്ന വിധം

തേങ്ങയും ജീരകവും മഞ്ഞള്‍ പൊടിയും ഒന്നിച്ചെടുത്ത് തരിതരിപ്പായി അരച്ചുവയ്ക്കുക. കടല ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. അതിലേക്ക് ചേനയും ഏത്തക്കാ അരിഞ്ഞതും പാകത്തിന് ഉപ്പും കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വീണ്ടും വേവിക്കുക. കഷണങ്ങള്‍ വെന്താല്‍ അരപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം. ഒരു ചീനച്ചട്ടി അടുപ്പില്‍വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് വറുത്തിടാനുള്ളവ വറുക്കുക. തേങ്ങ ചുവന്ന നിറമാകുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന കറി ഇതിലേക്കൊഴിച്ച് ഇളക്കി വിളമ്പാം.

Content Highlights :One of the most important items in a good vegetarian meal is the koottukari

To advertise here,contact us