
ആവശ്യമുള്ള സാധനങ്ങള്ഗ്രീന്പീസ് - 1 കപ്പ്അവല്‍ - 1 കപ്പ്ഇഞ്ചി - ഒരു ചെറിയ കഷ്ണംവറ്റല്മുളക് - 4 എണ്ണംപച്ചമുളക് - 4 എണ്ണംകായം - 1 നുള്ള്കാബേജ് അരിഞ്ഞത് - 1 കപ്പ്മല്ലിയില അരിഞ്ഞത് - 1 / 4 കപ്പ്ഉപ്പ് - പാകത്തിന്വെളിച്ചെണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം
അവല് വെളളത്തില്‍ കുതിര്‍ത്ത് വെള്ളം തോരാന്‍ വയ്ക്കുക. ഗ്രീന്‍പീസ്, bഉപ്പ് , വറ്റല്‍മുളക്, കായം എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അവല് ചേര്‍ത്ത് ഒരു വട്ടം വേഗം അരച്ചെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ചേര്‍ത്തിളക്കുക . ഇതിലേക്ക് മല്ലിയിലയും കാബേജും ചേര്‍ത്തിളക്കി വടയുടെ പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് എണ്ണയില്‍ വറുത്തെടുക്കുക.
Content Highlights : How about preparing a new and different dish for the children when they come home from school in the evening