മസാല കുക്കീസും ബട്ടര്‍ കുക്കീസും... ബേക്കറിയിലല്ല, വീട്ടീലുണ്ടാക്കാം

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കുക്കീസ് കൂടി തയ്യാറാക്കി നോക്കിയാലോ? ബേക്കറികളിലെ ഭരണിയില്‍ കണ്ടിട്ടുളള കുക്കീസ് വീട്ടിലും തയ്യാറാക്കാം

ബട്ടര്‍ കുക്കീസ്

ആവശ്യമുള്ള സാധനങ്ങള്‍

മൈദ- 100ഗ്രാംപഞ്ചസാര പൊടിച്ചത് -100ഗ്രാംനിലക്കടല-100 ഗ്രാം(ചെറിയ കഷണങ്ങളാക്കിയത്)ബട്ടര്‍-50 ഗ്രാംമുട്ട-രണ്ടെണ്ണംബേക്കിംഗ് പൗഡര്‍- ഒരു നുള്ള്ഉപ്പ്- ഒരു നുള്ള്വാനില എസന്‍സ്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധംമൈദയും ബേക്കിംഗ് പൗഡറും ഒരുമിച്ച് യോജിപ്പിച്ച ശേഷം ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് പഞ്ചസാരയും ബട്ടറും കൂടി ചേര്‍ത്ത് യോജിപ്പിക്കാം. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദ കൂട്ട് കുറേശെ ചേര്‍ത്തിളക്കുക. ഇതിലേക്ക് കടലയും വാനില എസന്‍സും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ച ശേഷം ചെറിയ ഉരുളകളാക്കി ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തുക. 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

മസാല കുക്കീസ്

ആവശ്യമുളള സാധനങ്ങള്‍

മൈദ-ഒന്നര കപ്പ്ബട്ടര്‍-അര കപ്പ്ഇഞ്ചി പേസ്റ്റ്- കാല്‍ ടീസ്പൂണ്‍മല്ലിയില- കുറച്ച്പച്ചമുളക്-ഒരെണ്ണംകറിവേപ്പില- ഒരു തണ്ട്ബേക്കിംഗ് പൗഡര്‍-ഒരു ടീസ്പൂണ്‍ഉപ്പ്- ഒരു നുള്ള്പഞ്ചസാര- ഒരു ടീസ്പൂണ്‍തൈര്-ഒന്നര ടീസ്പൂണ്‍

Also Read:

Life Style
ഇത് ദുബായിലാണോ? എങ്കില്‍ പണികിട്ടും... മദ്യപിച്ച് യുവതി കാണിച്ച പരാക്രമം

തയ്യാറാക്കുന്ന വിധംഇഞ്ചിപേസ്റ്റ്, മല്ലിയില,പച്ചമുളക്,കറിവേപ്പില ഇവ ഒന്നിച്ച് അരച്ച് വയ്ക്കുക. പഞ്ചസാര,മൈദ, ഉപ്പ്, ബേക്കിംഗ് പൗഡര്‍ ഇവ ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് അരച്ചുവച്ച ചേരുവകള്‍ ചേര്‍ത്ത് കുഴയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തെര് ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ യോജിപ്പിക്കുക. ആവശ്യമുണ്ടെങ്കില്‍ മിച്ചം വന്ന അര ടീസ്പൂണ്‍ തൈരുകൂടി ചേര്‍ക്കാം. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് മൂടി അര മണിക്കൂര്‍ വയ്ക്കാം. ശേഷം കുറേശെ എടുത്ത് പരത്തി ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തി വയ്ക്കാം. ഓവന്‍ 35 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് ചൂടാക്കിയിട്ട ശേഷം ബേക്കിംഗ്‌ട്രേ അതില്‍വച്ച് 20 മിനിറ്റ് (ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ) ബേക്ക് ചെയ്തെടുക്കാം.

Content Highlights :How about making cookies for afternoon tea?

To advertise here,contact us