കേക്കും വൈനും കഴിച്ച് മടുത്തോ? ക്രിസ്മസിന് അതിഥികളെ ഞെട്ടിക്കാം ഈ വിഭവങ്ങളിലൂടെ

വീട്ടില്‍ തന്നെ സ്വാദിഷ്ഠമായി ഒരുക്കി വിരുന്നുകാര്‍ക്ക് വിളമ്പാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍

ക്രിസ്മസിന് പൊതുവേ കേക്കുകളും വൈനുകളുമാണല്ലോ പ്രധാനമായും കഴിക്കുന്ന വിഭവങ്ങള്‍. എന്നാല്‍ നിരവധി വിഭവങ്ങള്‍ ക്രിസ്മസിന് വേണ്ടി നമുക്ക് ഒരുക്കാന്‍ സാധിക്കും. വീട്ടില്‍ തന്നെ വിഭവങ്ങള്‍ സ്വാദിഷ്ഠമായി ഒരുക്കി വിരുന്നുകാര്‍ക്ക് വിളമ്പാം. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന രണ്ട് വിഭവങ്ങള്‍ നോക്കാം.

കോഫി ചിയ പുഡ്ഡിങ്

ആവശ്യമായ സാമഗ്രികള്‍:

എസ്പ്രസ്സോ- 1 ഷോട്ട്

ചിയ സീഡ്- അര കപ്പ്

സ്വീറ്റ്‌നര്‍- അര ടേബിള്‍ സ്പൂണ്‍

വാനില എസ്സന്‍സ്

പാല്‍- ഒരു കപ്പ്

ബദാം- അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ചിയ സീഡ്, സ്വീറ്റ്‌നര്‍, എസ്പ്രസ്സോ, വാനില എസ്സന്‍സ്, പാല്‍ എന്നിവ എടുക്കുക. നന്നായി മിക്‌സ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ തണുപ്പിക്കുക. കഴിക്കുന്നതിന് മുമ്പ് ബദാമുകള്‍ ഉപയോഗിച്ച് അലങ്കരിക്കുക.

ചെറി ചോക്കോ ലാവാ കേക്ക്

ആവശ്യമായ സാമഗ്രികള്‍:

പഴുത്ത വാഴപ്പഴം- ഒന്ന്

റോള്‍ഡ് ഓട്‌സ്- ഒരു കപ്പ്

പാല്‍- ഒരു കപ്പ്

കൊക്കോ പൗഡര്‍- രണ്ട് ടേബിള്‍സ്പൂണ്‍

തേന്‍/മാപിള്‍ സിറപ്പ്- ഒന്നര ടേബിള്‍സ്പൂണ്‍

ചിലിയന്‍ ചെറികള്‍- ആവശ്യത്തിന്

ഡാര്‍ക്ക് ചോക്ലേറ്റ് ചങ്ക്‌സ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴം, ഓട്‌സ്, പാല്‍, കൊക്കോ, തേന്‍, ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് സ്മൂത്ത് ആകുന്നത് വരെ ബ്ലെന്‍ഡ് ചെയ്യുക. ചെറികള്‍ വെച്ച് ഇവ ഓരോ മോള്‍ഡിലേക്ക് മാറ്റുക. പൊടിച്ച ഡാര്‍ക്ക് ചോക്ലേറ്റുകള്‍ അലങ്കാരത്തിനായി വിതറുക. രണ്ട് മിനുറ്റ് മൈക്രോവേവില്‍ വെക്കാം. കഴിക്കുമ്പോള്‍ ഐസ്‌ക്രീം ചേര്‍ത്ത് വിളമ്പാം.

Content Highlights: Special recipes for Christmas

To advertise here,contact us