തേങ്ങ, തേങ്ങ... തേങ്ങ കൊണ്ടൊരു ക്രിസ്മസ് കേക്ക്

കേക്ക് ഉണ്ടാക്കാന്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്താം? പല പല പരീക്ഷണങ്ങള്‍ നടത്തി ഒടുവില്‍ തേങ്ങ കൊണ്ടൊരു കേക്ക് തയ്യാറാക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം. ഉണ്ടാക്കി നോക്ക് അടിപൊളിയാണെന്ന് നിങ്ങള്‍ പറഞ്ഞിരിക്കും

കോക്കനട്ട് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

മൈദ - രണ്ട് കപ്പ്നെയ്യ് - ഒരു കപ്പ്വെള്ളം - ഒരു കപ്പ്തേങ്ങ ചിരകിയത് - ഒരു കപ്പ്പഞ്ചസാര - നാല് ടീസ്പൂണ്‍കണ്ടന്‍സ്ഡ് മില്‍ക്ക്- ഒരു ടിന്‍ബേക്കിംഗ പൗഡര്‍ - രണ്ട് ടീസ്പൂണ്‍ബേക്കിംഗ് സോഡ - ഒരു ടീസ്പൂണ്‍നാരങ്ങാനീര് - കാല്‍ ടീസ്പൂണ്‍

തയാറാക്കുന്നവിധം

മൈദ, ബേക്കിംങ് പൗഡര്‍, ബേക്കിംഗ് സോഡ ഇവ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. കണ്ടന്‍സ്ഡ് മില്‍ക്ക്, നെയ്യ്, വെള്ളം, പഞ്ചസാര എന്നിവ ഒരുമിച്ച് അഞ്ചുമിനിറ്റ് അടിച്ച് യോജിപ്പിക്കുക. മൈദ അരിച്ചത് ഇതില്‍ ചേര്‍ത്ത് അടിച്ച് മിക്‌സ് ചെയ്‌തെടുക്കുക.

ഇതിലേക്ക് തേങ്ങയും നാരങ്ങാനീരും ചേര്‍ത്തിളക്കുക. കേക്ക് ഡിഷില്‍ നെയ്യ് പുരട്ടി മൈദ വിതറി കേക്ക് കൂട്ട് അതിലേക്ക് ഒഴിക്കുക. നേരത്തെ ചൂടാക്കിയ ഓവനില്‍ വെച്ച് മുക്കാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക. തണുപ്പിച്ച് മുറിച്ച് വിളമ്പാം.

Content Highlights :Try preparing a coconut cake

To advertise here,contact us