ക്രിസ്മസിന് ഒരുക്കാം ഈസി ടേസ്റ്റി ബനാന ബ്രഡ് കേക്ക്

പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന സോഫ്റ്റായ ഒരു ക്രിസ്മസ് കേക്ക്

ബനാന ബ്രഡ് കേക്ക്

ആവശ്യമുളള സാധനങ്ങള്‍ഗോതമ്പ് പൊടി - 180 ഗ്രാംപഞ്ചസാര - അര കപ്പ്റോബസ്റ്റ പഴം അരച്ചത് - 1 കപ്പ്ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍ബേക്കിംഗ് പൗഡര്‍ - 1.5 ടീസ്പൂണ്‍വെജിറ്റബിള്‍ ഓയില്‍ - മുക്കാല്‍ കപ്പ്വാനില എസന്‍സ് - 2 ടീസ്പൂണ്‍സണ്‍ഫ്‌ളവര്‍ സീഡ്‌സ് - ഒരു ടേബിള്‍ സ്പൂണ്‍കശുവണ്ടിപ്പരിപ്പ് -അര കപ്പ്

തയ്യാറാക്കുന്ന വിധംഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ഇടുക. ഒരു ബൗളില്‍ 180 ഗ്രാം ഗോതമ്പ് പൊടി, അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1.5 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍, ഇവ ഒരുമിച്ചെടുത്ത് യോജിപ്പിച്ച് വയ്ക്കുക.

Also Read:

Food
ക്രിസ്മസിനൊരുക്കാം ബ്ലു വെല്‍വെറ്റ് കേക്ക്; ഇത് പൊളിക്കും!

മറ്റൊരു ബൗളില്‍ മുക്കാല്‍ കപ്പ് വെജിറ്റബിള്‍ ഓയിലും 2 ടീസ്പൂണ്‍ വാനില എസന്‍സും അര കപ്പ് പഞ്ചസാരയും ചേര്‍ത്തിളക്കി അതിലേക്ക് ഒരു കപ്പ് റോബസ്റ്റ പഴം അരച്ചതും ചേര്‍ത്തിളക്കാം. ഇതിലേക്ക് ഗോതമ്പ് പൊടി കൂട്ട് , സണ്‍ഫ്‌ളവര്‍ സീഡ്‌സ്, കശുവണ്ടിപ്പരിപ്പ് ഇവയും ചേര്‍ത്ത് ഇത് കട്ടിയുള്ള പരുവമാകുന്നതുവരെ ഒരു ഇലക്ട്രിക് മിക്‌സര്‍ കൊണ്ട് നന്നായി അടിച്ച് യോജിപ്പിച്ചെടുക്കുക. ഇത് കേക്ക് പാനിലേക്ക് പകര്‍ന്ന് 40 മുതല്‍ 45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.

Content Highlights :A soft Christmas cake made with banana

To advertise here,contact us