ഐഡിയ കൊള്ളാം പക്ഷെ...; നെതർലാൻഡ്സിൽ പാരസെറ്റമോൾ ഐസ്ക്രീം വിറ്റിരുന്നോ?, സത്യമറിയാം

പനിയോ തലവേദനയോ വരുമ്പോൾ മരുന്ന് കഴിക്കുന്നത് പോലെ ഒരു ഡെസേ‍ർ‌ട്ട് കഴിക്കാമെന്നത് പലരും ഏറെ സന്തോഷത്തെയാവും വായിച്ചിട്ടുണ്ടാകുക. എന്നാൽ യഥാ‍ർത്ഥത്തിൽ ഇത്തരത്തിലൊരു പരാസെറ്റമോൾ ഐസ്ക്രീം നെതർലാൻഡ്സിൽ ഉണ്ടോ?

പെട്ടെന്ന് പനിയോ ശരീരവേദനയോ വരുമ്പോഴെല്ലാം ആളുകൾ ഏറ്റവും ആദ്യം ആശ്രയിക്കുക ഒരു പാരസെറ്റമോളിനെ ആയിരിക്കും. പാരസെറ്റമോൾ നൽകുന്ന അതേ രോ​ഗശാന്തി ഒരു സ്കൂപ്പ് ഐസ്ക്രീമിനുണ്ടെങ്കിലോ? ഇത്തരത്തിലൊരു വിവരം അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. നെതാർലാൻഡ്സിൽ പാരസെറ്റമോൾ കലർന്ന ഐസ്ക്രീം വിൽക്കുന്നുണ്ടെന്ന ഓൺലൈൻ പോസ്റ്റുകൾ അടുത്തിടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

പനിയോ തലവേദനയോ വരുമ്പോൾ മരുന്ന് കഴിക്കുന്നത് പോലെ ഒരു ഡെസേ‍ർ‌ട്ട് കഴിക്കാമെന്നത് പലരും ഏറെ സന്തോഷത്തെയാവും വായിച്ചിട്ടുണ്ടാകുക. എന്നാൽ യഥാ‍ർത്ഥത്തിൽ ഇത്തരത്തിലൊരു പരാസെറ്റമോൾ ഐസ്ക്രീം നെതർലാൻഡ്സിൽ ഉണ്ടോ? ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഇത്തരമൊരു മെഡിക്കൽ ഐസ്ക്രീം എന്നത് നല്ല ആശയമാണ്. പക്ഷെ ഈ വാ‍ർത്തകളുടെ വാസ്തവം മറ്റൊന്നാണ്.

Also Read:

DEEP REPORT
ഒരു 'മിന്നൽ' കഥ സൊല്ലട്ടുമാ; അമൃത എക്സ്പ്രസിനെ തോൽപ്പിച്ച കെഎസ്ആർടിസിയുടെ 'പടക്കുതിര'

പാരസെറ്റമോൾ (500 മില്ലിഗ്രാം) അടങ്ങിയ ഐസ്ക്രീം നെതർലാൻഡിൽ കണ്ടുപിടിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണം. 'ഹോളണ്ടിൽ അവ‍ർ പാരസെറ്റമോൾ (500 മില്ലിഗ്രാം) അടങ്ങിയ ഐസ്ക്രീം കണ്ടുപിടിച്ചു. നിങ്ങൾക്ക് തലവേദനയുണ്ടെങ്കിൽ, മരുന്നുകടയിൽ പോകുന്നതിനുപകരം, ഒരു പാത്രത്തിൽ ഐസ്ക്രീം എടുക്കുക' എന്നായിരുന്നു പാരസെറ്റ് ഐസ്ക്രീം എന്നെഴുതിയ ഐസ്ക്രീം ചിത്രം പങ്കുവെച്ചുള്ള എക്സ് പോസ്റ്റ് പ്രചരിക്കുന്നത്.

Es krim yang dibutuhkan banyak orang saat pandemi 😆In Holland, they invented ice cream with paracetamol (500mg). When you've a headache, you don't need to go to a pharmacy, instead just take a bowl of ice cream 😍😋.(Source: FB Dr Sohail Khan) pic.twitter.com/nap5JGV7ib

പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചത് 2018 ലാണ്. പക്ഷേ നിരവധി പേജുകളിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുകയും 66,000 തവണ ഷെയർ ചെയ്ത് അത് വൈറലായി മാറുകയുമായിരുന്നു.

സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ നെതർലാൻഡ്സിൽ ഇത്തരത്തിലൊരു പാരസെറ്റമോൾ ഐസ്ക്രീം ഉണ്ടാക്കിയിരുന്നോ. 2016-ൽ ഹോളണ്ടിൽ നടന്ന ഒരു ഫൺഫെയറിലെ പ്രധാന ആകർഷണമായി ഇതിനെ മാറ്റുക എന്നതായിരുന്നു ഇത്തരമൊരു മിക്സ് ഉപയോ​ഗിച്ചുള്ള ഐസ്ക്രീം ആശയത്തിന് പിന്നിൽ. ഐസ്ക്രീം പ്രദർശന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു, ഇത് ഒരിക്കലും പൊതുവിൽപ്പനയ്ക്കായി ഉദ്ദേശിച്ചിരുന്നില്ല. കൂടാതെ, ഒന്നിലധികം തവണ ഉണ്ടാക്കാനുള്ള സാധ്യതയോടെയല്ല അതിൻ്റെ 'രുചി' സൃഷ്ടിച്ചത്. പക്ഷെ ആരോഗ്യ ഉദ്യോഗസ്ഥരുടെ ആശങ്കകൾ കാരണം ഇത് പ്രദർശനത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നുവെന്നാണ് ഈ വിഷയത്തിൽ പൊതുവെ അം​ഗീകരിക്കപ്പെട്ടിരിക്കുന്ന വിശദീകരണം.

ഈ ഐസ്ക്രീം ഒരു "ഹാംഗ് ഓവർ ചികിത്സ" ആയി വികസിപ്പിച്ചെടുത്തതാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ പാരസെറ്റമോൾ ഉപയോ​ഗിക്കുന്നതിന് വ്യക്തമായ ഡോസേജും നീരിക്ഷണങ്ങളുമൊക്കം ആവശ്യമാണ്. അതിനാൽ തന്നെ ഇത്തരമൊരു ഐസ്ക്രീം ഉണ്ടാക്കണമെങ്കിൽ അതിന് കൃത്യമായ ലൈസൻസുകളും ആവശ്യമാണ്. അതിനാൽ തന്നെ ഇതൊന്നും സത്യമാകാൻ യാതൊരു വഴിയുമില്ലെന്ന് തീർച്ചയാണ്.

Also Read:

Tech
മെറ്റയെ ഞെട്ടിക്കാൻ സാംസങ്; റേ-ബാന് എതിരാളിയായി XR ഗ്ലാസ് എത്തുന്നു

പാരസെറ്റ് ഐസ്ക്രീം എന്നത് ഡച്ചുകാർ പറഞ്ഞ ഒരു വലിയ ഏപ്രിൽ ഫൂൾ തമാശയാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും പാരസെറ്റമോൾ ഐസ്ക്രീം കഴിക്കാമെന്ന് കരുതി ആരും നെതർലാൻഡ്സിലേക്ക് ഒരു ടിക്കറ്റ് എടുക്കരുതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: Was The Netherlands Selling Paracetamol-Infused Ice Cream?

To advertise here,contact us