ഒരുമാസം മതി ഈ വൈനുകള്‍ റെഡിയാവാന്‍, വേഗമാകട്ടെ ക്രിസ്മസ് ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കോളൂ

വലിയ ചെലവില്ലാതെയും എളുപ്പത്തിലും ടേസ്റ്റിയായും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന വൈന്‍ റെസിപ്പിയാണ് ഇത്. ഒട്ടും സമയം കളയാതെ ഇഷ്ടമുളള വൈന്‍ കൂട്ട് റെഡിയാക്കിക്കോളൂ

icon
dot image

ക്രിസ്മസ് അടുക്കാറായി. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്മമസ് ആഘോഷം അല്ലേ. ക്രിസ്മസ് വിരുന്നിന് വിളമ്പാനുള്ള വൈനുകള്‍ ഒരുമാസം മുന്‍പെങ്കിലും തയ്യാറാക്കി വയ്‌ക്കേണ്ടേ?. ഇപ്പോള്‍ ഇട്ടുവച്ചാലേ ക്രിസ്മസ് ആവുമ്പോഴേക്കും പാകത്തിനുളള വൈനുകള്‍ കിട്ടുകയുള്ളൂ. ഇതാ കുറച്ച് വൈന്‍ കൂട്ടുകള്‍. എളുപ്പത്തിലും ചെലവുകുറച്ചും തയ്യാറാക്കാം.

ഉണക്കമുന്തിരി വൈന്‍

Image

ആവശ്യമുള്ള സാധനങ്ങള്‍കറുത്ത ഉണക്ക മുന്തിരി - 300 ഗ്രാംസ്വര്‍ണ്ണ നിറമുളള ഉണക്ക മുന്തിരി - 300 ഗ്രാംപഞ്ചസാര - 750 ഗ്രാംകറുവാപ്പട്ട - 2 കഷ്ണംനാരങ്ങാനീര്- 1 നാരങ്ങയുടേത്യീസ്റ്റ് - 3 ടീസ്പൂണ്‍തിളപ്പിച്ചാറിയ വെള്ളം - 6 ലിറ്റര്‍തയ്യാറാക്കുന്ന വിധംരണ്ട് തരം മുന്തിരിയും കഴുകി വൃത്തിയാക്കി വെളളം വാലാന്‍ വയ്ക്കുക. വെളളം മുഴുവന്‍ പോയ ശേഷം മുന്തിരി ചെറുതായി അരിഞ്ഞോ കൈകൊണ്ട് ഞെരടിയോ ഒരു വൃത്തിയാക്കിയ ഭരണിയിലേക്കിട്ട് തിളപ്പിച്ചാറിയ വെള്ളം, കറുവാപ്പട്ട, പഞ്ചസാര, നാരങ്ങാനീര്, യീസ്റ്റ് ഇവയും ചേര്‍ത്ത് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും ഏതെങ്കിലും ഒരേ സമയത്ത് തുറന്ന് മരത്തവികൊണ്ട് ഇളക്കിക്കൊടുത്ത ശേഷം വീണ്ടും നന്നായി അടച്ചുവയ്ക്കുക. ഒരു മാസമാകുമ്പോള്‍ അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം.

റൈസ് വൈന്‍

Image

ആവശ്യമുളള സാധനങ്ങള്‍ബസ്മതി അരി അല്ലെങ്കില്‍ കൈമ അരി - 1/2 കിലോപഞ്ചസാര - 1 1/4 കപ്പ്നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍യീസ്റ്റ് - 1 ടീസ്പൂണ്‍ഉണക്കമുന്തിരി - 100 ഗ്രാം(അരിഞ്ഞത്)വെള്ളം - 3 ലിറ്റര്‍തയ്യാറാക്കുന്ന വിധംഅരി പഞ്ചസാരയും നാരങ്ങാനീരും യീസ്റ്റും അരിഞ്ഞ ഉണക്ക മുന്തിരിയും വെള്ളവും ചേര്‍ത്ത് ഭരണിയിലാക്കി ഏഴ് ദിവസം അനക്കാതെ വയ്ക്കണം. ഏഴാം ദിവസം രാവിലെ മൂടി തുറന്ന് ഇളക്കിക്കൊടുക്കണം. പിന്നീട് അരിച്ച് കുപ്പികളിലാക്കാം. ഈ വൈന്‍ ആദ്യം പാല് പോലെ ഇരിക്കുമെങ്കിലും രണ്ട് ദിവസം കഴിയുമ്പോള്‍ തെളിഞ്ഞുവരും.

ജിഞ്ചര്‍ വൈന്‍

ആവശ്യമുളള സാധനങ്ങള്‍ഇഞ്ചി - 250 ഗ്രാം (ചെറുതായി അരിഞ്ഞെടുക്കുക)പഞ്ചസാര -250 ഗ്രാംവെളളം - 2 ലിറ്റര്‍യീസ്റ്റ് - 1/2 ടീസ്പൂണ്‍ഉണക്കമുളക് ചതച്ചത് - 4 എണ്ണംനാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍തയ്യാറാക്കുന്ന വിധംഒരു പാത്രത്തില്‍ വെളളം ഒഴിച്ച് അരിഞ്ഞ ഇഞ്ചിയും പഞ്ചസാരയും ചതച്ച ഉണക്കമുളകും ചേര്‍ത്ത് അഞ്ച് മിനിറ്റ് പഞ്ചസാര അലിയുന്നത് വരെ തിളപ്പിക്കുക. ചൂട് മാറിയ ശേഷം യീസ്റ്റും നാരങ്ങാനീരും ചേര്‍ത്തിളക്കി വായൂകടക്കാത്ത രീതിയില്‍ ഭരണിയിലോ ബോട്ടിലുകളിലേക്കോ മാറ്റി മൂന്ന് ദിവസം അടച്ചുവയ്ക്കാം. പിന്നീട് ഉപയോഗിക്കാവുന്നതാണ്.

പുതിനയില വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍വെള്ളം - 3.7 ലിറ്റര്‍പുതിനയില-4 കപ്പ്(കൈകൊണ്ട് ഞെരടി വയ്ക്കുക)പഞ്ചസാര - 3 കപ്പ്യീസ്റ്റ് - 1 ടീസ്പൂണ്‍സ്വര്‍ണ്ണനിറത്തിലുളള ഉണക്ക മുന്തിരി ചെറുതായി അരിഞ്ഞത് - 1 പിടിതയ്യാറാക്കുന്ന വിധംവെള്ളം നന്നായി തിളപ്പിച്ച് അതിലേക്ക് ഉണക്കമുന്തിരിയും പുതിനയിലയും ഇട്ട് 15 മിനിറ്റ് അടച്ച് വയ്ക്കുക. ചെറുചൂടോടെതന്നെ പഞ്ചസാരചേര്‍ത്ത് അലിയുന്നതുവരെ ഇളക്കുക. തണുത്ത ശേഷം ഇല അരിച്ച് മാറ്റി അതിലേക്ക് യീസ്റ്റ് ചേര്‍ത്ത് ഇളക്കി അടച്ച് ഒരുമാസം വയ്ക്കുക. ദിവസവും മൂടി തുറന്ന് ഇളക്കിക്കൊടുക്കണം. വൈന്‍ ഇളക്കുമ്പോഴുളള കുമിള വരവ് നിന്നതിന് ശേഷം വൈന്‍ തെളിയുമ്പോള്‍ അരിച്ചെടുത്ത് സൂക്ഷിക്കാം.

Content Highlights : A month is enough for these wines to be ready, so hurry up and start your Christmas preparations now

To advertise here,contact us
To advertise here,contact us
To advertise here,contact us