ഹോട്ടലുകളില്‍ നിന്ന് മാത്രം പൊതുവെ നമ്മൾ രുചി അറിഞ്ഞിട്ടുള്ളതും എന്നാല്‍ എളുപ്പത്തില്‍ തയാറാക്കാവുന്നതുമായ ചില മീന്‍ രുചികള്‍ പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങള്നെയ്മീന് കഷണങ്ങളാക്കിയത് - 1/2 കിലോഇഞ്ചി - 1 ചെറിയ കഷണംവെളുത്തുള്ളി - 10 അല്ലിപച്ചമുളക് - 5 എണ്ണംമഞ്ഞള്പ്പൊടി - 1/4 ടീസ്പൂണ്‍നാരങ്ങാനീര്- 1 ടീസ്പൂണ്‍കുരുമുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍ഉപ്പ്- പാകത്തിന്ഇഞ്ചി, വെളുത്തുളളി അരച്ചത് - രണ്ട് ടീസ്പൂണ്‍മല്ലിയില അരിഞ്ഞത്- കാല്കപ്പ്വാഴയില
തയാറാക്കുന്ന വിധംമീനില് ഉപ്പ്, നാരങ്ങാനീര്, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വയ്ക്കുക.ഇഞ്ചി, വെളുത്തുളളി, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. വാഴയില വാട്ടിയെടുത്ത് തയാറാക്കിയ അരപ്പില്‍ മീന്‍ പൊതിഞ്ഞെടുക്കുക. വാഴനൂലുകൊണ്ട് കെട്ടി ആവിയില്‍ വേവിച്ചെടുക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്‍ വൃത്തിയാക്കിയത് - 2 കപ്പ്മുളകുപൊടി- 2 ടീസ്പൂണ്മഞ്ഞള്പ്പൊടി- 1/4 ടീസ്പൂണ്‍ഉപ്പ് - പാകത്തിന്എണ്ണ - വറുക്കാന്‍ പാകത്തിന്ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂണ്‍സവാള അരിഞ്ഞത് - 1എണ്ണം വലുത്ചില്ലി സോസ്- ഒരു ടീസ്പൂണ്ടൊമാറ്റോ സോസ്- ഒരു ടീസ്പൂണ്കോൺഫ്ലോർ- ഒരു ടീസ്പൂണ്‍ (അല്‍പ്പം വെള്ളത്തില്‍ കലക്കിയെടുക്കുക)എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധംചെമ്മീനില് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇത് എണ്ണയില്‍ വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇതില്‍ ഇഞ്ചി,വെളുത്തുള്ളി അരച്ചത് സവാള അല്‍പ്പം ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് സോസുകളും ചെമ്മീനും കോൺഫ്ലോറും ചേര്‍ത്ത് വഴറ്റിയെടുക്കുക. മല്ലിയില, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് അടച്ചുവച്ച് അല്‍പ്പസമയം കഴിയുമ്പോള്‍ വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍1 നെയ്മീന്- 1/2 കിലോ2 മല്ലിയില- 1 പിടിപുതിനയില- 1 പിടിപച്ചമുളക്- 6 എണ്ണംകറിവേപ്പില- 3 തണ്ട്ഇഞ്ചി- 1 കഷണംവെളുത്തുള്ളി- 10 അല്ലിഗരംമസാലപ്പൊടി - 2 ടീസ്പൂണ്‍ഉപ്പ്- പാകത്തിന്3റൊട്ടിപ്പൊടി- 1 കപ്പ്4 മുട്ട- 2 എണ്ണം(അടിച്ചെടുത്തത്)എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധംമീന്‍ ചെറിയ കഷണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവകള്‍ മിക്സിയില്‍ അരച്ചെടുക്കുക. അരപ്പും പാകത്തിന് വെള്ളവും മീനും ചേര്‍ത്ത് വേവിക്കുക. ഉടച്ചെടുത്ത് ചൂടാറിയ ശേഷം കുറച്ചു വീതമെടുത്ത് കൈവെള്ളയില്‍ പരത്തി അടിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.
ആവശ്യമുള്ള സാധനങ്ങള്‍1 ദശയുള്ള മീന്‍ ഏതെങ്കിലും- 1/2 കിലോ (ചതുരത്തില്‍ മുറിച്ചത്)കോൺഫ്ലോർ- 2 ടേബിള്‍ സ്പൂണ്‍ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്സോയാസോസ്- 1 ടീസ്പൂണ്‍ഉപ്പ്- പാകത്തിന്2 റിഫൈന്‍ഡ് ഓയില്‍- വറുക്കാന്‍ ആവശ്യത്തിന്3 വെളുത്തുള്ളി അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്വെളുത്തുള്ളി അരച്ചത്- ഒരു ടേബിള്‍ സ്പൂണ്‍4 തക്കാളി സോസ്- അഞ്ച് ടേബിള്‍ സ്പൂണ്റെഡ്ചില്ലി സോസ്- രണ്ട് ടേബിള്‍ സ്പൂണ്സോയാ സോസ്- ഒരു ടേബിള്‍ സ്പൂണ്പഞ്ചസാര- ഒരു ടീസ്പൂണ്‍5 റിഫൈന്‍ഡ് ഓയില്‍- മൂന്ന് ടേബിള്‍ സ്പൂണ്‍6 ഉണക്കമുളക് ചതച്ചത്- പത്തെണ്ണം7 സ്പ്രിംഗ് ഒനിയന്‍- 2 (അരിഞ്ഞ് ചതച്ചത്)ഉപ്പ് - പാകത്തിന്8 കോൺഫ്ലോർ- 1 ടേബിള്‍ സ്പൂണ്‍(അല്‍പ്പം വെള്ളത്തില്‍ കലക്കിയത്)
തയാറാക്കുന്ന വിധംഒന്നാമത്തെ ചേരുവയിലെ കൂട്ടുകളെല്ലാം ഒന്നിച്ച് മിക്സ് ചെയ്തെടുക്കുക. മീന്‍ കഷണങ്ങള്‍ ഈ കൂട്ടില്‍ മുക്കി വറുത്തെടുക്കുക. നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാകുമ്പോള്‍ വെളുത്തുള്ളി അരിഞ്ഞതും വെളുത്തുള്ളി അരച്ചതും, മുളകു ചതച്ചതും വഴറ്റുക. അതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. വറുത്ത മീന്‍ ചേര്‍ക്കുക. കോൺഫ്ലോര്‍ വെള്ളത്തില്‍ കലക്കിയത് മീനില്‍ ചേര്‍ത്ത് നന്നായി ഇളക്കി കുറുക്കി വറ്റുമ്പോള്‍ വാങ്ങുക.