'ആഭരണങ്ങള്‍ ധരിച്ച ശേഷം പെര്‍ഫ്യൂം ഉപയോഗിക്കരുത്' പ്രിയങ്ക ചോപ്രയുടെ ഉപദേശത്തിന് പിന്നിലും കാര്യമുണ്ട്

പ്രിയങ്കയുടെ ഈ ഉപദേശത്തിന് പിന്നിൽ പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്

'ആഭരണങ്ങള്‍ ധരിച്ച ശേഷം പെര്‍ഫ്യൂം ഉപയോഗിക്കരുത്' പ്രിയങ്ക ചോപ്രയുടെ ഉപദേശത്തിന് പിന്നിലും കാര്യമുണ്ട്
dot image

പുറത്ത് പോകാന്‍ ഒരുങ്ങി കഴിഞ്ഞ ശേഷം നമ്മളില്‍ പലരും അവസാനമായി ഉപയോഗിക്കുന്ന ഒന്നാണ് പെര്‍ഫ്യൂം. വസ്ത്രവും ആഭരണവും മേക്കപ്പുമെല്ലാമിട്ട ശേഷം പെര്‍ഫ്യൂം കൂടി ഉപയോഗിച്ച് കഴിഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും കിട്ടുന്ന ആത്മവിശ്വാസം വലുതാണ്. എന്നാല്‍ ആഭരങ്ങള്‍ ധരിച്ച ശേഷം അവയ്ക്ക് മുകളില്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നാണ്‌ പ്രിയങ്കാ ചോപ്ര പറയുന്നത്. താന്‍ ആഭരണങ്ങള്‍ ഇട്ട് കഴിഞ്ഞാല്‍ ഒരിക്കലും പിന്നെ പെര്‍ഫ്യൂം ഉപയോഗിക്കാറില്ല. ആഭരണം ധരിക്കുന്നതിന് മുന്‍പ് പെര്‍ഫ്യൂം ധരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നുമാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ ഈ ഉപദേശത്തിന് പിന്നിലും കാരണമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്തുകൊണ്ട് ആഭരണം ധരിച്ച് ശേഷം പെര്‍ഫ്യൂം ഉപയോഗിക്കാന്‍ പാടില്ല ?

'കോണ്‍വെര്‍സേഷന്‍ വിത്ത് എലേ' എന്ന പരിപാടിക്കിടയിലായിരുന്നു പ്രിയങ്ക പെർഫ്യൂമും ആഭരണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും ഇതിന് പിന്നിലെ കാരണം തിരഞ്ഞു. അതിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്.

ആഭരണങ്ങള്‍ ധരിച്ച ശേഷം പെര്‍ഫ്യൂം ധരിക്കാന്‍ പാടില്ലായെന്ന് പറയാനുള്ള കാരണം അവയില്‍ നിന്നുണ്ടാകുന്ന എയറോസോളുകള്‍ അഥവാ വെള്ളതുള്ളികള്‍ നിങ്ങളുടെ ആഭരണങ്ങളില്‍ പറ്റി പടിക്കുന്നത് കൊണ്ടാണ്. ഈ എയറോസോളുകളില്‍ ആല്‍ക്കഹോള്‍, എണ്ണ, രാസ സംയുക്തങ്ങള്‍ എന്നിവയുണ്ടായേക്കാം. ഇത് ലോഹങ്ങളുമായി പ്രവര്‍ത്തിച്ച് രത്‌നക്കല്ലുകളുടെ നിറം പോകാനും പല രാസ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കാരണമാവുന്നു. പല സന്ദര്‍ഭങ്ങളിലും ഇവ ആഭരണങ്ങള്‍ക്ക് മേല്‍ ഒരു പാളി നിര്‍മ്മിക്കുന്നു. ഇത് ആഭരണങ്ങളുടെ തിളക്കം മങ്ങിക്കുകയും നിറം മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.

ഇതിന് പുറമേ, നിങ്ങളുടെ ആഭരണങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന മറ്റ് ചില നുറുങ്ങ് വിദ്യകളുമുണ്ട്.

ആഭരണങ്ങള്‍ എല്ലാം ഒരേ ബോക്‌സില്‍ സൂക്ഷിക്കാതിരിക്കുക. ഇത് വ്യത്യസ്ഥ ലോഹങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ആഭരണങ്ങള്‍ തമ്മില്‍ രാസ പ്രവര്‍ത്തനം നടത്താന്‍ കാരണമാവുന്നു. അമിതമായ ഈര്‍പ്പമുള്ളയിടങ്ങളില്‍ ആഭരണങ്ങള്‍ സൂക്ഷിക്കാതിരിക്കുക. ഇത് ആഭരണങ്ങളുടെ തിളക്കം നഷ്ടമാക്കും. വിയര്‍പ്പ് ആഭരണങ്ങളില്‍ പറ്റാതെ ഇരിക്കാന്‍ ശ്രമിക്കുക. വ്യായാമം ചെയ്യുന്നതുപോലെയുള്ള വിയര്‍പ്പ് അധികം ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാവുന്ന സന്ദര്‍ഭങ്ങളില്‍ ആഭരങ്ങള്‍ ഊരിവച്ച ശേഷം പങ്കെടുക്കുക.

Content Highlights- Don't use perfume after wearing jewellery

dot image
To advertise here,contact us
dot image