പോപ്പ് താരത്തെ അനുകരിച്ച് മുടി കളര്‍ ചെയ്തു; 20 വയസുകാരിക്ക് വൃക്കരോഗം, ഗൗരവതരമെന്ന്‌ മുന്നറിയിപ്പ്‌

കളര്‍ ചെയ്യാന്‍ ഉപയോഗിച്ച ഡൈയിലെ രാസവസ്തുക്കള്‍ മൂലമാണ് യുവതിക്ക് വൃക്കരോഗം പിടിപെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

മുടിയ്ക്ക് പലനിറങ്ങള്‍ നല്‍കുന്നത് ട്രെന്‍ഡായി മാറിക്കഴിഞ്ഞിട്ട് നാളുകളായി. ഫാഷന്‍ രംഗത്ത് വലിയ മാറ്റം വരുത്താന്‍ തന്നെ ഈ കളറിംഗ് രീതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുടി കളര്‍ ചെയ്ത് അപകടത്തില്‍പ്പെട്ടവരുമുണ്ട്. തൊലിപ്പുറത്തെ അലര്‍ജിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഒക്കെ അപൂര്‍വ്വമായി പലര്‍ക്കും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ചൈനയിലുള്ള 20 വയസുകാരിയായ ഹുവ എന്ന് പേരുളള യുവതിക്ക് ഉണ്ടായത്.

ഹുവ എല്ലാ മാസവും അവള്‍ക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയുടെ ഹെയര്‍ സ്റ്റെലിനനുസരിച്ച് മുടി വെട്ടുകയും അത് കളര്‍ ചെയ്യുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഹുവയ്ക്ക് കാലുകളില്‍ ചുവന്ന പാടുകള്‍, സന്ധിവേദന, വയറുവേദന എന്നിവ അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സതേടി എത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹുവയ്ക്ക് വൃക്കതകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഹെനാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹുവയുടെ ഡോക്ടറായ താവോ ചെന്യാങ് പറയുന്നതനുസരിച്ച് ഹുവ എല്ലാമാസവും സലൂണുകളില്‍ പോയി മുടിയുടെ നിറം മാറ്റാറുണ്ടായിരുന്നു. ഹെയര്‍ഡൈയില്‍ വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് കാന്‍സര്‍ സാധ്യതയും വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. പല ഡൈകളിലും ലെഡ്, മെര്‍ക്കുറി എന്നിവ അടങ്ങിയിട്ടുണ്ടെന്നും അവ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഡോ. താവോ പറഞ്ഞു.

തനിക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയുടെ ഹെയര്‍ സ്റ്റെലുകള്‍ പിന്തുടര്‍ന്നാണ് യുവതി എല്ലാമാസവും സലൂണുകളില്‍ പോയിരുന്നത്. സെലിബ്രിറ്റി ട്രെന്‍ഡുകളോടുള്ള അമിതമായ അഭിനിവേശത്തെ വിമര്‍ശിച്ചുകൊണ്ട് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോപ്പ് താരങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുണ്ട് എങ്കിലും ആരാണ് ആരാണ് ആ സെലിബ്രിറ്റി എന്ന് പുറത്തുവന്നിട്ടില്ല.

Content Highlights :A 20-year-old woman who dyed her hair developed kidney disease. Doctors say the young woman's kidney disease was caused by chemicals in the dye she used to color her hair.

To advertise here,contact us