ബോളിവുഡിലെ ഏറ്റവും മികച്ച രണ്ടു നായികമാരായി വളരെ വേഗത്തില് വളര്ന്ന താരങ്ങളാണ് ദീപിക പദുകോണും ആലിയ ഭട്ടും. ബോളിവുഡും കടന്ന് ഹോളിവുഡിലും രണ്ടുതാരങ്ങളും ഭാഗമായിട്ടുണ്ട്. ഗര്ഭിണിയായതിനെ തുടര്ന്ന് സിനിമയില് നിന്ന് താല്ക്കാലിക ഇടവേളയെടുത്ത ദീപിക തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് ആലിയ ഭട്ട് ലെവിയുടെ ഗ്ലോബല് അംബാസഡറായത്. ഇതോടെ ദീപിക ഫാന്സ് മുഴുവന് ആലിയയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
വെള്ളിയാഴ്ച ആലിയയെ ലെവിയുടെ ഗ്ലോബല് അംബാസഡറായി പ്രഖ്യാപിച്ചുകൊണ്ടുള്ള റിപ്പോര്ട്ട് വന്നത് മുതല് ദീപിക ഫാന്സ് അസ്വസ്ഥരാണ്. ദീപികയില് നിന്നും ആലിയ അവസരം തട്ടിയെടുത്തതായാണ് ദീപിക ഫാന്സ് ആരോപിക്കുന്നത്. എന്തുകൊണ്ടാണ് ദീപികയെ ലെവിയുടെ അംബാസഡര് പദവിയില് നിന്ന് നീക്കിയതെന്നും ആരാധകര് ചോദിക്കുന്നു. മറ്റുചിലരാകട്ടെ ഒരു പടി കൂടി കടന്ന് ആലിയയ്ക്ക് ദീപികയോട് വലിയ അസൂയയാണെന്നും ദീപിക നേടുന്നതെല്ലാം തനിക്ക് വേണമെന്ന് വാശിപിടിക്കുന്ന ആളാണ് ആലിയയെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
'നീ ദീപികയില് നിന്ന് എല്ലാം തട്ടിപ്പറിക്കുന്നു.'' എന്തുകൊണ്ട് അവള്, ദീപികയെ മടക്കിക്കൊണ്ടുവരണം, ഞങ്ങള്ക്ക് വേണ്ടത് ദീപികയെയാണ്, ആലിയയെയല്ല.', 'ദീപികയ്ക്കാണ് ലെവിയുടെ മോഡല് നന്നായി ചേരുന്നത്.', എല്ലായിടത്തും ആലിയയെ കൊണ്ടുവരു..അവള്ക്ക് വല്ലാത്ത കൊതിയും അസൂയയുമാണ്. എല്ലായിടത്തും അവള് മാത്രം മതി. എന്തുകൊണ്ടാണ് അവള് എല്ലായ്പ്പോഴും ദീപികയോട് ഇത്രയേറെ ഒബ്സെഷന് പുലര്ത്തുന്നത്? അവള്ക്ക് ഇപ്പോള് തന്നെ നിരവധി ബ്രാന്ഡുകളുണ്ട്, പിന്നെന്തിനാണ് ഇത്?' തുടങ്ങി ആലിയയെ കുറ്റപ്പെടുത്തിയും ദീപികയെ പിന്തുണച്ചും സോഷ്യല് മീഡിയയില് ദീപിക ആരാധകര് പ്രതികരിച്ചുകൊണ്ടേയിരിക്കുകയാണ്.
ക്ലാസിക് ജീന്സ് ബ്രാന്ഡാണ് ലെവിസ്. യഷ് രാജ് ഫിലിംസിന്റെ ചിത്രമായ ആല്ഫയാണ് ആലിയയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. സഞ്ജയ് ലീലാ ഭന്സാലിയുടെ ലവ് ആന്ഡ് വാറിലും ആലിയ അഭിനയിക്കുന്നുണ്ട്.
Content Highlights: Deepika Padukone's fans angry with alia bhatt