ലബുബുവിനെ തുരത്താൻ ലഫുഫു! ഫാഷൻ പ്രേമികൾ അറിയാൻ

ലഫുഫുവും ലബുബുവും പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നിർമിച്ചിരിക്കുന്നത്

ട്രെന്റിംഗ് ലിസ്റ്റിൽ ഇപ്പോൾ മുൻ പന്തിയിലാണ് ലബുബു പാവകൾ. കാണുമ്പോൾ പേടിപ്പെടുത്തുന്ന മുഖവും ഉന്തിയ രീതിയിലുള്ള പല്ലുകളുമൊക്കെയായി ഒരു പ്രത്യേക ലുക്കുള്ള ലബുബു പാവകൾക്ക് ആരാധകർ ഏറെയാണ്. ഹാൻബാഗിൽ വെറുതെ തൂക്കിയിടാനും വീടുകളിലേ ഷെൽഫ് അലങ്കരിക്കാനുമൊക്കെ ലബുബുവിനെ നോക്കി നടക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്. ഇപ്പോൾ ലബുബുവിനെ മാതൃകയാക്കി ലഫുഫു പാവകളെ രംഗത്തിറക്കിയിരിക്കുകയാണ് ഒരു വിഭാഗം. ലബുബുവിനെ ഇമിറ്റേറ്റ് ചെയ്ത് വിപണയിലെത്തിയ പാവകൾക്ക് നൽകിയിരിക്കുന്ന പേരാണ് ലഫുഫു.

മാർക്കറ്റിൽ ലഫുഫു ധാരാളമായി എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റ് ലിങ്കൺഷെയറിലെ ട്രേഡിങ് സ്റ്റോൻഡേർഡ് ഓഫീസർമാർ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. ലഫുഫുവും ലബുബുവും പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നിർമിച്ചിരിക്കുന്നത്. പക്ഷേ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ലഫുഫുവിന്റെ നിർമിതി. കാണുമ്പോൾ ലബുബുവിനെ പോല തന്നെയാണെങ്കിലും ഇവ കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്നത് അപകടത്തിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.

കൂടുതൽ പരിശോധനയിൽ ലഫുഫുവിന്റെ പല ഭാഗങ്ങളും പെട്ടെന്ന് തന്നെ ഇളക്കി പോകുന്ന നിലയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കൊച്ചുകുട്ടികൾ വിഴുങ്ങാനിടയായാൽ അപകടമാകും. സിഇ, യുകെസിഎ സുരക്ഷ മാർക്കിങുകൾ ഇല്ലാതെയാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. നിർമിക്കുന്ന ആളുടെ പേരുവിവരങ്ങളും മിസിങാണ്. ഇതുമൂലം പാവ വാങ്ങുന്ന മാതാപിതാക്കൾക്ക് സുരക്ഷാ സ്റ്റാൻഡേർഡുകളെ കുറിച്ച് മനസിലാക്കാനും സാധിക്കില്ല.

കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഓരോ ഭാഗങ്ങളായി ഇളകി വരുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യഥാർഥ ലബുബു പാവകൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വിപണിയിലെത്തുന്നത്. വിലക്കുറവും കാണുമ്പോൾ ആകർഷകവുമായതാണ് ലഫുഫു ഇതാണ് ആളുകളെ വെട്ടിലാക്കുന്നതിന് പ്രധാന കാരണം.Content Highlights: Counterfeits of Labubu, called as Lafufu seized from Markets

To advertise here,contact us