ഫാഷനിലും സ്റ്റൈലിലും മകളെയും മരുമക്കളെയും പിന്നിലാക്കി താരമായിരിക്കുകയാണ് നിത അംബാനി. വമ്പന് പരിപാടികളിലും ചടങ്ങുകളിലും എല്ലാവരുടെയും ശ്രദ്ധ ആകര്ഷിക്കുന്ന നിതയുടെ പുത്തന് ലുക്ക് സമൂഹമാധ്യമങ്ങളില് ട്രെന്ഡിങ് ലിസ്റ്റില് വരാന് ഒരു കാരണമുണ്ട്. പത്തുമാസം കൊണ്ട് നെയ്തെടുത്ത പിങ്ക് സാരിയില് അതീവ സുന്ദരിയായാണ് മകള് ഇഷ അംബാനിക്കും മരുമക്കളായ ശ്ലോക മേഹ്തയ്ക്കും രാധിക മെര്ച്ചന്റിനുമൊപ്പം സ്വദേശ് സ്റ്റോറിന്റെ ഉദ്ഘാടനത്തിന് നിത എത്തിയത്. കരകൗശല വസ്തുക്കള്ക്കായുള്ള സ്റ്റോറിന്റെ ഉദ്ഘാടനത്തിനാണ് ഇവരെത്തിയത്. മനീഷ് മല്ഹോത്രയുടെ മറ്റൊരു ഡിസൈന് കൂടി ഇതോടെ വമ്പന് ഹിറ്റായിരിക്കുകയാണ്.
മധുരൈ കോട്ടന് ഘര്ച്ചോള സാരിയാണ് നിത ധരിച്ചിരുന്നത്. മുകേഷ് അംബാനിക്കൊപ്പമുള്ള വിവാഹദിനത്തിലും ഘര്ച്ചോള സാരിയാണ് നിത ധരിച്ചിരുന്നത്. രാജ്കോട്ടില് നിന്നുള്ള നെയ്ത്തുകാരനായ ശ്രീ രാജ്ശ്രുന്ദറാണ് ഈ പിങ്ക് കോട്ടന് സാരി നെയ്തെടുത്തത്. ഇതിനൊപ്പം നിത ധരിച്ചത് കോണ്ട്രാസ്റ്റായ നീല നിറത്തിലുള്ള ബ്ലൗസാണ്. സാരിയില് അതീവ സുന്ദരിയായ നിത ഇതിനൊപ്പം അണിഞ്ഞ ആഭരണങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയത്. സാരിക്ക് ചേരുന്ന വിധത്തില് രത്നങ്ങള് പതിച്ച വളയും നെക്ലസുമണിഞ്ഞ നിതയുടെ ചിത്രങ്ങള് സോഷ്യല് മീഡിയ പേജുകളില് വൈറലാണ്.
നിതയുടെ വളയുടെ വില ഇരുന്നൂറുകോടി രൂപയിലേറെയാണ്. ഇതെവിടെ നിന്നായിരിക്കും നിത വാങ്ങിയതെന്നും അടിപൊളി ഡിസൈനാണെന്നുമുള്ള കമന്റുകള് വരുമ്പോള്, അറിയേണ്ട കാര്യം ഈ വള പാരമ്പര്യമായി നിതയ്ക്ക് ലഭിച്ചതാണ് എന്ന കാര്യമാണ്. വിവാഹദിനത്തിലും നിത അണിഞ്ഞ ഈ വളകള്, മുത്തശ്ശിയില് നിന്നും അമ്മയ്്ക്ക് ലഭിക്കുകയും പിന്നീട് നിതയ്ക്കും കൈമാറി പാരമ്പര്യമായി ലഭിച്ചതാണ്.
Content Highlights: Nita Ambani's Gharchola saree and bangle viral in social media