മാതൃത്വത്തിനൊരു ആദരവ്; മെറ്റ്ഗാല കാര്‍പെറ്റില്‍ സ്റ്റണിങ് ലുക്കില്‍ 'ബേബി ബംപു'മായി കിയാര

സ്വര്‍ണ നിറത്തിലുളള രണ്ടുഹൃദയങ്ങളെ, അമ്മ ഹൃദയവും കുഞ്ഞുഹൃദയവും, ഒരു പൊക്കിള്‍ കൊടിയാല്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2025 മെറ്റ്ഗാലയിലെ റെഡ് കാര്‍പ്പെറ്റില്‍ ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ട് ആദ്യ മെറ്റ് ഗാല അരങ്ങേറ്റം കുറിക്കുക മാത്രമായിരുന്നില്ല കിയാര..വ്യക്തിപരമായ ഒരു നാഴികക്കല്ല് കൂടിയാണ് അവര്‍ പിന്നിട്ടത്. മെറ്റ്ഗാല റെഡ് കാര്‍പെറ്റില്‍ ബേബി ബംപുമായെത്തുന്ന ആദ്യ ഇന്ത്യന്‍ നടിയാണ് കിയാര.

'സൂപ്പര്‍ഫൈന്‍: ടെയ്ലറിംഗ് ബ്ലാക്ക് സ്‌റ്റൈല്‍' എന്നതായിരുന്നു ഇത്തവണത്തെ മെറ്റ് ഗാല തീം. തീമിനോട് നൂറുശതമാനം നീതിപുലര്‍ത്തിക്കൊണ്ടുള്ള ഔട്ട്ഫിറ്റില്‍ തന്നെയാണ് കിയാര പ്രത്യക്ഷപ്പെട്ടത്.ഗൗരവ് ഗുപ്തയുടെ 'ബ്രേവ്ഹാര്‍ട്‌സ്' ലുക്കില്‍ എത്തിയ കിയാര മാതൃത്വത്തിന്റെയും കരുത്തിന്റെയും ശാന്തമായ മാറ്റത്തിന്റെയും കഥയാണ് പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. എങ്ങനെയാണ് വ്യക്തിത്വം പാരമ്പര്യമായി ലഭിക്കുന്നതെന്നും തലമുറകളിലൂടെ റീഇമേജിന്‍ ചെയ്യപ്പെടുന്നതെന്നും തന്റെ ഔട്ട്ഫിറ്റിലൂടെ പറയാന്‍ കിയാര ശ്രമിച്ചിട്ടുണ്ട്. ഒരു ഗോള്‍ഡന്‍ ബ്രെസ്റ്റ്‌പ്ലേറ്റോടുകൂടിയ കറുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണാണ് കിയാര ധരിച്ചിരിക്കുന്നത്.

സ്വര്‍ണ നിറത്തിലുളള രണ്ടുഹൃദയങ്ങളെ, അമ്മ ഹൃദയവും കുഞ്ഞുഹൃദയവും, ഒരു പൊക്കിള്‍ കൊടിയാല്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാതൃത്വത്തെയും സ്ത്രീത്വത്തെയും അടയാളപ്പെടുത്തുകയാണ് കിയാരയുടെ ആദ്യ മെറ്റ് ഗാല.

ഇതിഹാസ ഫാഷന്‍ എഡിറ്ററും ബ്ലാക്ക് ഐക്കണുമായ അന്തരിച്ച ആന്‍ഡ്രെ ലിയോണ്‍ ടാലിക്ക് ആദരവ് നല്‍കുന്നതിനായി ഒരു കേപ്പും ഔട്ട്ഫിറ്റിനൊപ്പം അവര്‍ അണിഞ്ഞിട്ടുണ്ട്. ആന്‍ഡ്രെ ലിയോണ്‍ ടാലിയുടെ 2010 ലെ മെറ്റ് ഗാല ലുക്കിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ഈ വെളുത്ത നിറത്തിലുള്ള കേപ്പ്.

സമാനമായ ഡിസൈനിലുള്ള മെറ്റല്‍ ബ്രെസ്റ്റ്‌പ്ലേറ്റ് ഗൗണ്‍ അണിഞ്ഞ് സോനം കപൂര്‍ ഒരിക്കല്‍ മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlights:  Kiara Advani's Met Gala look

To advertise here,contact us