സ്റ്റൈല് ലുക്കില് ആലിയ; രണ്ബീറിന്റെ കയ്യും പിടിച്ച് ആഘോഷരാവില് പകർത്തിയ ചിത്രങ്ങള്

അനന്ദ് അംബാനി- രാധിക മെര്ച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷത്തിന്റെ ചിത്രങ്ങള് പങ്കുവച്ച് ആലിയ ഭട്ട്

സ്റ്റൈല് ലുക്കില് ആലിയ; രണ്ബീറിന്റെ കയ്യും പിടിച്ച് ആഘോഷരാവില് പകർത്തിയ ചിത്രങ്ങള്
dot image

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് ആലിയഭട്ടും രണ്ബീര് കപൂറും. അനന്ദ്- രാധിക വിവാഹത്തിന്റെ ഭാഗമായുള്ള ചടങ്ങില് ഇരുവരും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.

ഹോളിവുഡ് സ്റ്റൈലിലാണ് ഇരുവരും പ്രീവെഡ്ഡിംഗ് ആഘോഷത്തിനെത്തിയത്. എലിസ്സാബ് വേള്ഡിന്റെ സ്പ്രിങ് സമ്മര് കളക്ഷനില് നിന്നുള്ള ഗൗണാണ് ആലിയ ധരിച്ചത്. ലൈറ്റ് ആഷ് കളറിലുള്ള നീളന് ഗൗണാണ് ആലിയയുടേത്. റെഡ് വെല്വെറ്റ് കോട്ടും, വെള്ള ഷര്ട്ടും പെയര് ചെയ്തു കൊണ്ടുള്ള ലുക്കാണ് രണ്ബീര് തിരഞ്ഞെടുത്തിരിക്കുന്നത്.

സ്ലീവ് ലെസ്സായിട്ടുള്ള കോര്സെറ്റ് മോഡലിലുള്ള ഗൗണാണിത്. മുത്തുകള് ഉപയോഗിച്ചുള്ള എംബ്രോയിഡറി വര്ക്കുകളാണ് കോര്സെറ്റില് വരുന്നത്. പ്ലെയ്ന് ആയിട്ടുള്ള സാറ്റിന് ആഷ് കളറിലുള്ള ദുപ്പട്ടയും മാച്ചിങ് ആയി നല്കിയിരിക്കുന്നു. ഡയമണ്ട് കമ്മലും, മോതിരവും മാത്രമാണ് അക്സസറിയായി അണിഞ്ഞിരിക്കുന്നത്.

dot image
To advertise here,contact us
dot image