ആകാശ കാഴ്ചകള്‍ മനുഷ്യന് എപ്പോഴും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നവയാണ്. അത്തരത്തിലൊരു അത്ഭുത കാഴ്ചയ്ക്കായി ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അപൂര്‍വ്വവുമായ സൂര്യഗ്രഹണത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
സൂര്യന് മുന്നില്‍ ചന്ദ്രന് വരികയും പകല്‍ വെളിച്ചത്തെ ഇരുട്ടിന്റെ മാന്ത്രികതയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ദിവസം. 2027 ഓഗസ്റ്റ് 2 നാണ് ഈ അപൂര്‍വ്വ കാഴ്ച സംഭവിക്കാന്‍ പോകുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന് വന്ന് സൂര്യപ്രകാശത്തെ തടയുകയും ഭൂമിയുടെ മേല്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
ഈ ഗ്രഹണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ ദൈര്‍ഘ്യമാണ്. ഏകദേശം 6 മിനിറ്റ്, 20 മുതല്‍ 23 സെക്കന്‍ഡ് വരെ പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെട്ടും. സാധാരണയായി ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം 2 മുതല്‍ 3 മിനിറ്റ് വരെ മാത്രമേ നീണ്ടുനില്‍ക്കൂ. എന്നാല്‍ ഇത്തവണ ദൈര്‍ഘ്യം ഇരട്ടിയിലധികം ആയിരിക്കും. അതുകൊണ്ടാണ് ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം എന്ന് വിളിക്കുന്നത്.
സ്പെയിനിന്റെ അറ്റ്ലാന്റിക് തീരത്ത് നിന്ന് ജിബ്രാള്‍ട്ടര്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍, സൊമാലിയ എന്നിവിടങ്ങളിലൂടെയാണ് സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാവുക. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് രാത്രിയ്ക്ക് തുല്യമായ അനുഭവമാണ് ലഭിക്കുക. ഈ സമയത്ത് ആകാശത്ത് നക്ഷത്രങ്ങള്‍ ദൃശ്യമാവുകയും അന്തരീക്ഷത്തില്‍ ചൂടിന് നേരിയ കുറവുണ്ടായിരിക്കുകയും ചെയ്യും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇവിടെ ഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും പൂര്‍ണ്ണ ഗ്രഹണം അനുഭവിക്കുന്ന പ്രദേശങ്ങളിലെ പോലെ അത്ര ആകര്‍ഷകമായിരിക്കില്ല. മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ സ്ഥലം അനുസരിച്ച് 20-40% കവറേജ് ലഭിച്ചേക്കാം.
Content Highlights :The biggest solar eclipse of the century is coming. It will be the longest and rarest solar eclipse of the 21st century.