പ്രകൃതിയുടെ ഏറ്റവും പ്രാധാന്യമുള്ളതും ശക്തവുമായ പ്രതിഭാസമാണ് ഇടിമിന്നല്. ഈ ഇടിമിന്നലിന് ഒരു റെക്കോര്ഡ് ഉണ്ടെന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ? എന്നാല് സംഗതി ശരിയാണ്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നല് തന്നെ മുതിർന്നവരെ പോലും ഭയപ്പെടുത്തുന്നതാണ്. അപ്പോള് ഇതേ ഭീകരാവസ്ഥ കുറച്ച് നേരം നീണ്ടുനിന്നാലോ? സംശയിക്കേണ്ട, ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ ഇടിമിന്നലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്ന റെക്കോര്ഡാണ് ആ ഇടിമിന്നലിന് ലഭിച്ചിരിക്കുന്നത്. 2017 ഒക്ടോബറിലാണ് ' മെഗാഫ്ളാഷ്' എന്നറിയപ്പെടുന്ന ഈ ഇടിമിന്നല് ഉണ്ടായത്.
828.8 കിലോമീറ്ററാണ് ഈ ഇടിമിന്നല് നീണ്ടുനിന്നത്. അതായത് യുഎസിലെ കിഴക്കന് ടെക്സസ് മുതല് കാന്സസ് സിറ്റി വരെയുള്ള ദൂരം. ഒരു കാറില് ഇത്രയും ദൂരം സഞ്ചരിക്കാന് 9 മണിക്കൂറും വിമാനത്തില് 90 മിനിറ്റും വേണ്ടിവരുമെന്നാണ് ഗവേഷകര് പറയുന്നത്. ലോക കാലാവസ്ഥാ സംഘടന(WMO) ഈ പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിമിന്നലെന്ന റെക്കോർഡാണ് അന്നുണ്ടായ 'അത്ഭുത' പ്രതിഭാസത്തിന് ലഭിച്ചിരിക്കുന്നത്.
2020തില് തെക്കന് യുഎസില് വ്യാപിച്ച ഒരു കൊടുംകാറ്റിനിടയില് ഉണ്ടായ ഇടിമിന്നല് (477 മൈല് ) ആണ് ഇതിന് മുന്പ് ഉണ്ടായിരുന്ന റെക്കോര്ഡ്. 2017ലുണ്ടായ മിന്നലിന്റെ ദൈര്ഘ്യം അളക്കപ്പെട്ടപ്പോഴാണ് ഈ റെക്കോര്ഡ് പിന്നിലായത്. 60 മൈല് കൂടുതലുളള മിന്നലുകളെയെല്ലാം മെഗാഫ്ളാഷ് എന്നാണ് വിളിക്കുന്നത്. ഒരു വലിയ പ്രദേശം മുഴുവന് വ്യാപിക്കുകയും ഏറെ ദൂരം നീണ്ടുനില്ക്കുകയും ചെയ്യുന്ന കൊടുംകാറ്റിന്റെ ഫലമായാണ് ഈ ഇടിമിന്നല് രൂപപ്പെടാറുള്ളത്.
വ്യോമയാന സുരക്ഷ, കാലാവസ്ഥ ഗവേഷണം, ദുരന്ത തയ്യാറെടുപ്പ് എന്നിവയൊക്കെ നിരീക്ഷിക്കുന്നതിനായി തീവ്ര ഇടിമിന്നല് പ്രതിഭാസങ്ങള് നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും വിപുലമായ ഉപഗ്രഹ ഡാറ്റ വിശകലനം നടത്തി വെളിപ്പെടുത്തിയ ശേഷമാണ് ഈ കണ്ടെത്തല് പുറത്ത് വന്നത്.
വൈദ്യുതീകരിക്കപ്പെടുന്ന മേഘങ്ങളുടെ അപകടം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തല്. അവയ്ക്ക് ദീര്ഘദൂരം സഞ്ചരിക്കാനും വ്യോമയാന മേഖലയെ തകരാറിലാക്കാനും കാട്ടുതീ ഉണ്ടാകാന് കാരണമായ മിന്നല്പിണരുകള് സൃഷ്ടിക്കാനാവുമെന്നും കണ്ടെത്തല് വ്യക്തമാക്കുന്നു.
Content Highlights :Learn about the world's longest lightning bolt