പൂച്ചക്കും കാൻസർ വരുമോ? പൂച്ചകൾക്ക് പിടിപെടുന്ന രോഗങ്ങളറിയാം..

പൂച്ചയെ ഇഷ്ടമുള്ളവർ അറിയാതെ പോകരുത്

വളർത്തുമൃഗങ്ങളിൽ ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ട് ജീവികളിൽ ഒന്നാണ് പൂച്ച. ചില ആളുകൾക്ക് പൂച്ച എന്ന് പറയുന്നത് ജീവനാണ്. പൂച്ചയെ വളർത്തുന്നത് ഇഷ്ടമുള്ള ആളുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് അവയക്ക് പിടിപെടുന്ന രോഗങ്ങൾ. മനുഷ്യർക്ക് വരുന്നത് പോലെ വിവിധയിനം രോഗങ്ങൾ ഈ ജീവികൾക്കും വരാവുന്നതാണ്.

കാൻസർ

മനുഷ്യർക്ക് മാത്രമല്ല വളർത്ത് മൃഗങ്ങൾക്കും കാൻസർ ബാധിക്കാറുണ്ട്. എന്നാൽ പൂച്ചകളിൽ കാൻസർ ബാധിച്ചാൽ അതിന്റെ ലക്ഷണങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാറില്ല.

പ്രമേഹം

പ്രധാനമായും രക്തത്തിൽ ഇൻസുലിൻ കുറയുന്നതിനാലോ ശരീരത്തിൽ വേണ്ട വിധത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതിനാലോ ആണ് പൂച്ചകളിൽ പ്രമേഹം കാണപ്പെടുന്നത്.

എഫ്‌ഐവിഫെലൈൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ് എന്നറിയപ്പെടുന്ന രോഗാവസ്ഥയാണിത്. ഇത് ബാധിച്ചാൽ പൂച്ചകളുടെ പ്രതിരോധശേഷി വലിയ രീതിയിൽ കുറയുന്നതാണ്.

ഹൃദ്രോഗം

പ്രധാനമായും കൊതുകുകൾ മൂലമാണ് പൂച്ചകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത്. പലപ്പോഴും പൂച്ചകളെ മരണത്തിലേയ്ക്ക് തള്ളിവിടാൻ ഈ ഹൃദരോഗങ്ങൾക്കാകും.

റാബീസ്

ഏറെ പോപ്പുലറായ ഒരു രോഗവും എന്നാൽ വളരെ അപകടം പിടിച്ച ഒരു വൈറസാണ് റാബീസ്. പ്രധാനമായും തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുക. ചിലപ്പോഴൊക്കെ ഇത് പൂച്ചകളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ബാധിയ്ക്കാനും സാധ്യതയുണ്ട്

കിഡ്‌നി രോഗങ്ങൾ

മുതിർന്ന പൂച്ചകളിലാണ് ഇത് കാണപ്പെടുന്നത്. ഒക്കാനവും ചർദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

ശ്വാസകോശഅണുബാധ

പൂച്ചകളിൽ ഉണ്ടാകുന്ന ശ്വാസകോശ അണുബാധകളെ പ്രധാനമായും അപ്പർ റെസ്പിറേറ്ററി ഇൻഫെക്ഷൻ എന്നാണ് വിളിക്കാറ്. വിവിധ വൈറസുകളും ബാക്ടീരിയകളും മൂലമാണ് ഇവ ഉണ്ടാകുന്നത്.

ഇവ കൂടാതെ ചർമ രോഗങ്ങളും പൂച്ചകളിൽ കാണപ്പെടാറുണ്ട്.

Content Highlights- Diseases that affects cats

To advertise here,contact us