സ്നേഹം പ്രകടിപ്പിക്കാൻ മനുഷ്യർ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മാർഗമാണ് ചുംബനം. ചുംബനത്തിന് കരുതൽ എന്ന് ഒരു അർത്ഥം കൂടിയുണ്ട്. മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും സ്നേഹപ്രകടനത്തിന്റെ ഭാഗമായി ചുംബനമുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ചുംബനം ഒട്ടുമിക്ക ജീവികളും പിന്തുടരുന്ന രീതിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുയ ചുണ്ടില്ലാതിരുന്നിട്ട് പോലും ചുംബിക്കുന്ന ചില ജീവികളുമുണ്ട്. ഡോൾഫിനുകൾ മുതൽ ലവ് ബേഡ്സ് വരെ ഇതിന് ഉദാഹരണമാണ്.
ആന
ആനകൾ ചുണ്ട് ഉപയോഗിച്ച് ചുംബിക്കുന്ന ജീവികളല്ല. ആന അവരുടെ കൊമ്പ് ഉപയോഗിച്ചാണ് സ്നേഹ പ്രകടനം നടത്തുന്നത്. സ്നേഹം കൂടുമ്പോൾ കൊമ്പു ഉപയോഗിച്ച് കെട്ടിപ്പിടിക്കുന്നു. ആനക്കുട്ടികളും ഇത്തരത്തിലാണ് 'അമ്മ ആനയുടെ അടുത്തേക്കെത്തുന്നത്. ആശയവിനിമയത്തിനും അപ്പുറം ചേർത്ത് പിടിക്കൽ കൂടെയാണ് ഈ സ്നേഹപ്രകടനം. ആനക്കുട്ടികളോടുള്ള വാത്സല്യം പ്രകടിപ്പിക്കുന്നതും ഇത്തരത്തിലാണ്.
ഇഴജന്തുക്കൾ
പാമ്പുകളെ എപ്പോഴും പേടിയോടെയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ അവയ്ക്കിടയിലും സ്നേഹവും ആശയവിനിമയവും നടക്കുന്നുണ്ട്. തലയും ശരീരവും പരസ്പരം തൊട്ടുരുമ്മി ഒരു സ്പർശനത്തിലൂടെ അവർ ആശയവിനിമയം നടത്തുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നു.
ലവ് ബേർഡ്സ്
പേര് അന്വർത്ഥമാക്കുന്ന തരത്തിലാണ് ലവ് ബേഡ്സിന്റെ സ്നേഹപ്രകടനം. ഏറ്റവും നല്ല സ്നേഹബന്ധം ഉള്ളവരാണ് ലവ് ബേർഡ്സുകളെന്ന് വിദഗ്ധർ പറയുന്നു. ചുണ്ടുകൾ ഉപയോഗിച്ച് ഒരാൾ മറ്റൊരാൾക്ക് ഭക്ഷണം പങ്കിടുന്നതും തൂവലുകൾ തൊട്ടുരുമ്മി ഇരിക്കുന്നതും ഇവയെ ശ്രദ്ധിച്ചാൽ നമുക്ക് കാണാനാവും. ഇത്തരത്തിൽ തത്തകളും മറ്റ് പക്ഷികളും സ്നേഹം പ്രകടിപ്പിക്കുന്നത് നമുക്ക് കാണാം. ഇങ്ങനെയാണ് പക്ഷികൾ അവരുടെ സ്നേഹബന്ധങ്ങളെ നിലനിർത്തുന്നതെന്ന് പഠനങ്ങൾ പറയുന്നു.
പ്രൈമേറ്റുകൾ
മനുഷ്യരുമായി ഏറ്റവും അടുത്ത് നിൽക്കുന്ന മൃഗങ്ങളാണ് ബോണോബോസ്. ചിംപാൻസി, ബോണോബോസ് തുടങ്ങിയ മൃഗങ്ങൾ ചുംബിക്കുന്നതുപോലെയുള്ള രംഗങ്ങൾ പലയിടങ്ങളിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ അവയെ പഠിക്കുകയും അവ ചുംബനത്തിലൂടെ ആശയവിനിമയം നടത്തുമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട. അതൊരുപക്ഷേ ഒരു വഴക്കിന് ശേഷമുള്ള സ്നേഹ പ്രകടനമാവാം അല്ലെങ്കിൽ അമ്മ കുഞ്ഞിന് വാത്സല്യത്തോടെ നൽകുന്ന സ്നേഹ ചുംബനവുമാകാം.
Content Highlight; Not Just Humans, Animals Kiss Too, Here's How They Show Love