പ്രണയിക്കുന്ന മനുഷ്യർ കുറഞ്ഞപക്ഷം വേഴാമ്പലുകളെ പോലെയാകണം; അവരുടെ പ്രണയം കാണണം!

മനുഷ്യരേക്കാൾ തീവ്രമായി പ്രണയിക്കുന്ന വേഴാമ്പലിനെ അടുത്തറിഞ്ഞാലോ?

1 min read|14 Feb 2025, 09:40 am

പറഞ്ഞുവരുന്നത് കേരളത്തിന്‍റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിനെക്കുറിച്ചാണ്. വേഴാമ്പലിന്റെ പ്രണയകഥ അത്രയ്ക്കും തീവ്രവും പ്രത്യേകതയുമുള്ളതാണ്. രൂപത്തിൽ മാത്രമല്ല, തന്റെ ഇണയേയും കുഞ്ഞിനേയും സംരക്ഷിക്കുന്ന രീതിയിലൂം വേഴാമ്പല്‍ പക്ഷി ലോകത്ത് അല്‍പം വ്യത്യസ്തനാണ്.

അമ്പതു വയസ്സു വരെ ജീവിക്കുന്നവരാണ് വേഴാമ്പലുകൾ ആയുസിലത്രയും ഒറ്റപ്പങ്കാളിക്ക് മാത്രമേ ഇടമുള്ളൂ. തന്റെ ഇണയോടൊപ്പം അടയിരിക്കുവാനുള്ള ഉയരത്തിലുള്ള മരപ്പൊത്തുകൾ തിരഞ്ഞെടുക്കുമ്പോൾ മുതൽ തുടങ്ങുന്നു മലമുഴക്കിയുടെ ജീവിതചക്രം…

സ്വന്തമായി കൂട് നിർമ്മിക്കാത്ത വേഴാമ്പൽ കുടുംബം മറ്റു പക്ഷികൾ ഉപേക്ഷിച്ച കൂടുകൾ ആണ് പ്രജനനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുത്ത കൂട് വൃത്തിയാക്കിയതിന് ശേഷം മാത്രമേ മുട്ടയിടാൻ ഇവ ഉപയോഗിക്കുകയുള്ളൂ. ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടുന്നതിനായി പെൺ വേഴാമ്പൽ തന്റെ കാഷ്ടവും മരത്തിലെ ചെളികളും ഉപയോഗിച്ച് ആ മരപ്പൊത്തുകൾ കൂടിനുള്ളിൽ നിന്ന് അടയ്ക്കുകയും ചെയ്യും.

Also Read:

DEEP REPORT
വിവാദമായ 'അനാവശ്യ റിയാലിറ്റി ഷോ'; ആരാണ് അംബാനി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും 60 കോടി ആസ്തിയുമുള്ള രണ്‍വീര്‍

കൂട്ടിൽ ബന്ധനസ്ഥനായ പെൺവേഴാമ്പലിനായി ഭക്ഷണം ശേഖരിച്ചു നൽകുന്നത് പ്രിയതമനായ ആൺ വേഴാമ്പലാണ്. ഇതിനായി ഈ മരപ്പൊത്തിൽ ഒരു ദ്വാരം സൂക്ഷിക്കുകയും ചെയ്യും.വെറുതെ ഭക്ഷണം ശേഖരിക്കുക മാത്രമല്ല തന്റെ ഇണക്ക് സംരക്ഷണം നൽകുന്നതും ഈ ആൺവേഴാമ്പൽ തന്നെയാണ്. ഭക്ഷണത്തിനായി കൂടുതലും തിരഞ്ഞെടുക്കുന്നത് അത്തി വിഭാഗത്തിലുള്ള പഴങ്ങളാണ്. പ്രജനനത്തിന്റെ അവസാന നാളുകളിൽ ചെറിയ ജീവജാലങ്ങളേയും ഇവ ഭക്ഷിക്കുന്നു. പലയിടങ്ങളിൽ നിന്നും സ്വരുകൂട്ടിയ പഴങ്ങൾ തന്റെ അന്നനാളിയിൽ സൂക്ഷിച്ചുവച്ച് കൊക്കുകളിൽ കൊണ്ടുവന്ന് കൂടിന്റെ ഈ ചെറിയ ദ്വാരത്തിലൂടെ ഇണക്ക് കൈമാറുന്ന രീതി അല്‍ഭുതകരമാണ്. ഇങ്ങനെ തീറ്റ തേടി പോകുന്ന ആൺവേഴാമ്പലിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ കുടുംബം കൂടിനുള്ളിൽ തീറ്റ കിട്ടാതെ മരണത്തിന് കീഴടങ്ങും.

Also Read:

DEEP REPORT
മോദി, യോഗി, അമിത്ഷാ... 'വര്‍ഗീയ വിഷം' ചീറ്റിയ പ്രസംഗങ്ങളില്‍ വന്‍ വര്‍ധനവ്, കണക്കുകള്‍ ഇങ്ങനെ

മുട്ട വിരിഞ്ഞതിനുശേഷം പെൺ വേഴാമ്പലിന് ഏകദേശം കാൽ കിലോയോളം ഭാരം നഷ്ടപ്പെട്ടിരിക്കും. മാത്രമല്ല രണ്ടാഴ്ചയോളം പറക്കുവാനും സാധിക്കില്ല. ഈ കാലഘട്ടത്തിലും ഇണയെ സംരക്ഷിക്കുന്നത് ആൺ വേഴാമ്പൽ തന്നെയാണ്. കുഞ്ഞുങ്ങൾ താപനിലയോട് പൊരുത്തപ്പെട്ട് കഴിഞ്ഞാൽ മാത്രമാണ് പെൺ വേഴാമ്പൽ പുറത്തുപോയി ഭക്ഷണം ശേഖരിക്കാൻ തുടങ്ങുക. ഇരപിടിയന്മാരിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി മരപ്പൊത്ത് പഴയതുപോലെ പിന്നെയും അടയ്ക്കും. പറക്കാനുള്ള പ്രാപ്തി കുഞ്ഞുങ്ങൾ നേടുന്നത് വരെ ഒരുമിച്ച് ഭക്ഷണം ശേഖരിക്കാനായി പോകും. ഏകദേശം 30 ദിവസം വേണ്ടിവരും കുഞ്ഞുവേഴാമ്പൽ പുറത്തുവരാൻ. പുറത്തുവന്നതിനുശേഷം കൂടുകൂട്ടിയ ഭാഗത്തിന്റെ അടുത്തുള്ള മരത്തിലെ പഴങ്ങൾ കഴിച്ച് വേഴാമ്പൽ കുടുംബം അങ്ങനെ അടുത്ത ഇടങ്ങളിലേക്ക്.

ഇവരുടെ പ്രജനനകാലം ജനുവരി മുതൽ ഏപ്രിൽ വരെയാണ്. വേഴാമ്പലുകളുടെ കൂട്ടുകൂടൽ, ആൺവേഴാമ്പൽ ഒരുക്കുന്ന സംരക്ഷണം, പെൺവേഴാമ്പലിന്റെ പുറം ലോകം കാണാതെയുള്ള കാത്തിരിപ്പ് ഇവയെല്ലാം സംഭവിക്കുന്നത് ഈ കാലയളവിലാണ്. വേഴാമ്പലിനെ പോലെ അവിസ്മരണീയമാവട്ടെ നമ്മുടെ ഓരോ പ്രണയങ്ങളും…

Content Highlights: How Hornbills care each other?

To advertise here,contact us