അനാവശ്യ പ്രസംഗങ്ങളില്ല, പ്രവൃത്തി മാത്രം; നയംമാറ്റങ്ങളുടെ മൻമോഹൻ സിങ് കാലം

പരമ്പരാഗത പാതയില്‍ നിന്ന് രാജ്യത്തെ വഴിമാറ്റിക്കൊണ്ടുപോയ ആ 'മന്‍മോഹണോമിക്‌സ്' രാജ്യത്തിന്റെ സീന്‍ മാറ്റിയ ഒന്നായിരുന്നു

മന്‍മോഹന്‍ സിംഗിനെ അടയാളപ്പെടുത്തേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷെ ഒന്നുറപ്പാണ്. പരമ്പരാഗത പാതയില്‍ നിന്ന് രാജ്യത്തെ വഴിമാറ്റിക്കൊണ്ടുപോയ ആ 'മന്‍മോഹണോമിക്‌സ്' രാജ്യത്തിന്റെ സീന്‍ മാറ്റിയ ഒന്നായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ധനമന്ത്രിയുടെയും തുടര്‍ന്ന് ഒരു പ്രധാനമന്ത്രിയുടെയും തുടക്കം അവിടെ നിന്നായിരുന്നു. പ്രസംഗമല്ല, വാചാടോപങ്ങളല്ല, പ്രവര്‍ത്തനമാണ് വലുതെന്ന് കാണിച്ചുതന്ന, ഇന്ത്യയുടെ തലവര മാറ്റിയ രാജ്യത്തിന്റെ സ്വന്തം സിങാണ് മന്‍മോഹന്‍ സിംഗെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല.

To advertise here,contact us