'കള്ള വോട്ടല്ല, ഇത് കള്ള സർക്കാർ':വോട്ടുകൊളളയിൽ രാഹുൽ ഗാന്ധിയുടെ മൂന്നാം വാർത്താസമ്മേളനം വ്യക്തമാക്കുന്നതെന്ത്

വീണ്ടും വീണ്ടും വോട്ട് മോഷണം നടക്കുന്നുണ്ടെന്ന, രാജ്യത്തെ ജനാധിപത്യം കൊല ചെയ്യപ്പെടുന്നുണ്ടെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിന്ന് അതിന്റെ തെളിവുകൾ ഓരോന്നോരോന്നായി പുറത്തുവിടുകയാണ് രാഹുൽ ഗാന്ധി

1 min read|09 Nov 2025, 10:02 am

രാജ്യത്ത് നടക്കുന്ന വോട്ട് മോഷണത്തെ തെളിവുകൾ നിരത്തി എക്‌സ്‌പോസ് ചെയ്യുന്നതായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നാമത്തെ വാർത്താസമ്മേളനവും. വോട്ട് ചോരിയെന്നല്ല സർക്കാർ ചോരിയെന്നാണ് ഇത്തവണ ഹരിയാനയിൽ നടന്ന വോട്ട് ക്രമക്കേടുകളെ രാഹുൽ വിശേഷിപ്പിച്ചത്.എങ്ങനെയാണ് ഹരിയാന എന്ന ഒരു സംസ്ഥാനത്തെ ജനഹിതത്തെ വോട്ട് ക്രമക്കേടിലൂടെ കവർന്നത് എന്നായിരുന്നു രാഹുൽ ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ഒരു വാർത്താസമ്മേളനം നടത്തി അത് അവസാനിപ്പിക്കുന്നതോടെ ആ വിഷയം വിടുകയല്ല രാഹുൽ ചെയ്തത്. പകരം വീണ്ടും വീണ്ടും വോട്ട് മോഷണം നടക്കുന്നുണ്ടെന്ന, രാജ്യത്തെ ജനാധിപത്യം കൊല ചെയ്യപ്പെടുന്നുണ്ടെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിന്ന് അതിന്റെ തെളിവുകൾ ഓരോന്നോരോന്നായി പുറത്തുവിടുകയാണ്.

Content Highlights: Rahul Gandhi's Third press conference on vote chori: Haryana files

To advertise here,contact us