4000 കോടി മുടക്കിൽ ഭൂട്ടാനിലേക്ക് രണ്ട് റെയിൽ പാതകൾ പണിയാനുള്ള പദ്ധതിയിൽ ആണ് ഇന്ത്യ. ഇന്ത്യയുടെ 70,000 കിലോമീറ്റർ റെയിൽ ശൃംഖലയിൽ ഭൂട്ടാനിനെ സംയോജിപ്പിക്കുന്ന റെയിൽവേ ലൈനുകൾ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 20 വർഷം മുമ്പ് വിഭാവനം ചെയ്ത ഈ പദ്ധതി നടപ്പിലായാണ് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടും.