ഗാസയിലുള്ളവർ മനുഷ്യരാണ്, നിരപരാധികളായ മനുഷ്യർ; യുഎന്നിൽ എർദോഗന്റെ വാക്കുകൾ|Erdogan's

വാക്കുകളിലൂടെ മാത്രമായിരുന്നില്ല എര്‍ദോഗാന്‍ ഗാസയുടെ ദുരിതം വരച്ചിട്ടത്. ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന നരകയാതനയുടെ നേര്‍ ചിത്രങ്ങള്‍ ഉയര്‍ത്തി കാണിച്ചായിരുന്നു ആ പ്രസംഗം... | Erdoğan's speech for Gaza at UN

പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനും സംഘത്തിനും അമേരിക്ക വിസ നിഷേധിച്ചതിനെ വിമ‍ർശിച്ചാണ് എർദൊഗൻ പ്രസംഗം തുടങ്ങിയത്. പലസ്തീനെ യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ളവ‍ർ‌ അംഗീകരിക്കുന്ന സമയത്താണ് യുഎസ് ഈ തെമ്മാടിത്തരം കാണിച്ചത്. എന്റെ 8.6 കോടി ജനങ്ങൾക്ക് വേണ്ടിയും നിശബ്ദമായിപ്പോയ ഞങ്ങളുടെ പലസ്തീൻ സഹോദരീ സഹോദരൻമാർക്ക് വേണ്ടിയുമാണ് ഞാനിവിടെ നിൽക്കുന്നത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച എല്ലാ രാജ്യങ്ങളോടും ഞാൻ നന്ദി പറയുന്നു. അംഗീകരിക്കാത്ത രാജ്യങ്ങൾ എത്രയും പെട്ടെന്ന് പലസ്തീനെ അംഗീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു…' എർദോഗാൻ തുടങ്ങിയത് ഇങ്ങനെയാണ്. വലിയ കടൽക്ഷോഭത്തിന് മുൻപുണ്ടായ ശാന്തത മാത്രമായിരുന്നു ഈ വാക്കുകൾ.

Content Highlights: Recep Tayyip Erdogan speech at UN about Gaza

To advertise here,contact us