ഒരു രാജ്യത്തെയും സവിശേഷമായ ഒരു മതവിഭാഗത്തെയും മുച്ചൂടും നശിപ്പിക്കാനുള്ള വംശഹത്യാ പദ്ധതിയാണ് ഇസ്രായേല് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുന്ന72 പേജുള്ള അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടമണിക്കൂറുകളിലും ഗാസയില് പൊലിഞ്ഞത് 70ഓളം ജീവനുകളാണ്. ഇസ്രായേല് സൈന്യം ഇന്നലെ ഉച്ചയോടെ ആരംഭിച്ച ശക്തമായ കരയുദ്ധം, അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഉന്മൂലനം ചെയ്ത് മുന്നേറുകയാണ്.
നാസി ജര്മനിയില് നടപ്പിലാക്കപ്പെട്ട ജൂതവംശഹത്യയ്ക്ക് ശേഷം, 1948ല് നടന്ന യുഎന് വംശഹത്യാ കണ്വെന്ഷന് പ്രകാരം ഒരു ആക്രമണത്തെ വംശഹത്യയായി കണക്കാക്കാന് അഞ്ച് മാനദണ്ഡങ്ങള് ക്രമീകരിച്ചിട്ടുണ്ട്. ഇതില് ഒരെണ്ണമെങ്കിലും നടന്നിട്ടുണ്ടെങ്കില് അത് വംശഹത്യയായിരിക്കും. എന്നാല് ഗാസയില് ഇസ്രായേല് നടത്തുന്നത് വംശഹത്യയാണെന്ന് തെളിയിക്കുന്ന അഞ്ചില് നാല് ഘടകങ്ങളുണ്ടെന്നാണ് യുഎന്നിന്റെ ഭാഗമായ മനുഷ്യാവകാശ കൗണ്സിലിന്റെ കണ്ടെത്തല്.
Content Highlights: UN Commission report about Israel attack in Gaza