കുറച്ച് നാളത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി സജീവമാകുന്നത് കാണാന് കാത്തിരിക്കുകയാണെന്നാണ് നിരവധി പേര് കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
content highlights : Megastar Mammootty is back after a brief break following his hospitalization.