വൻ ഹൈപ്പിൽ രജനി-ലോക്കി കോമ്പോയിൽ വന്ന 'കൂലി'ക്ക് മിക്സ്ഡ് റെസ്പോണ്സ് ആണ് ലഭിക്കുന്നത്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 300 കോടി കടന്നിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തമിഴിൽ 300 കോടി ക്ലബിലെത്തുന്ന പത്താമത്തെ തമിഴ് സിനിമയാണിത്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
content highlights : Rajinikanth starrer Coolie getting mixed reviews and breaking box office records