സൂപ്പർസ്റ്റാറിന് ഫാൻ പവറില്ലന്നോ? വെല്ലുവിളിക്ക് മുമ്പ് 'കൊഞ്ചം ഇങ്കെ പാറ് കണ്ണാ'

വെല്ലുവിളികളാവാം, പക്ഷെ അത് രജനിയോട് വേണ്ട. തമിഴ് സിനിമാലോകം ഇതുവരെ കാണാത്ത ഹൈപ്പിലാണ് കൂലി വരുന്നത്

1 min read|14 Aug 2025, 12:06 am

വെല്ലുവിളികളാവാം, പക്ഷെ വരുന്നത് തലെെവറാണ്. തമിഴ് സിനിമാലോകം ഇതുവരെ കാണാത്ത ഹൈപ്പിലാണ് കൂലി വരുന്നത്. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. മാത്രമല്ല പ്രീ സെയിലിലൂടെ മാത്രം 100 കോടി നേടുന്ന ആദ്യ തമിഴ് സിനിമയെന്ന നേട്ടവും ഇനി കൂലിയ്ക്ക് സ്വന്തം. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കൂലി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 7.20 കോടി കടന്നു. ഇതോടെ കേരളത്തിലെ രജനിയുടെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രമായിരുന്ന ജയിലറിന്റെ കളക്ഷനെ കൂലി മറികടന്നു.

content highlights : Rajinikanth is the biggest superstar in Tamil cinema and coolie is the most hyped movie of the year

To advertise here,contact us