കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കളനാശിനി നല്‍കി, സിസിടിവിയും ഓഫാക്കി

കോതമംഗലം സ്വദേശി അന്‍സിലിനെ പെണ്‍ സുഹൃത്ത് വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

എറണാകുളം ജില്ലയിലെ കോതമംഗലത്തെ ഒരു ഗ്രാമ പ്രദേശമാണ് മാതിരപ്പള്ളി. ആ നാട്ടുകാരനായ അൻസിൽ, അൻസിലിന്റെ പെൺ സുഹൃത്തായിരുന്നു അദീന. ഏറെ നാളായി അടുപ്പത്തിലായിരുന്നു അൻസിലും അദീനയും. കഴിഞ്ഞ ദിവസമാണ് വിഷമുള്ളിൽ ചെന്നുള്ള ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് അനസ് കീഴടങ്ങിയത്. അൻസിലിനെ ഒഴിവാക്കാൻ ചേലാട് സ്വദേശിനി അദീന നടത്തിയ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

To advertise here,contact us