ബിഹാറിൽ വോട്ടറാണെന്ന് തെളിയിക്കാനായി ജനങ്ങളോട് കമ്മീഷന് ആവശ്യപ്പെടുന്നത് പാസ്പോര്ട്ടും മെട്രിക്കുലേഷനും അടക്കമുള്ള, സാധാരണക്കാരുടെ കയ്യിലൊന്നുമില്ലാത്ത രേഖകളാണ്. കോടിക്കണക്കിന് ജനങ്ങള്ക്ക് അവരുടെ വോട്ടവകാശം നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്ശനമാണ് ഉയര്ന്നുവരുന്നത്. തങ്ങളുടെ വോട്ട്ബാങ്കില് പെടുന്നവരല്ലെന്ന് ഭരണപക്ഷം തിരിച്ചറിയുന്ന വിഭാഗങ്ങളെ കൃത്യമായി ലക്ഷ്യം വെച്ച്, വോട്ടിംഗില് നിന്ന് പുറത്താക്കാനുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷ പാര്ട്ടികള് ആരോപണം ഉന്നയിക്കുന്നുണ്ട്. ബിഹാറിലെ വിചിത്ര ഉത്തരവ് ആരെ സഹായിക്കാന് വേണ്ടി ?
Content Highlights: Election Commision revision of electoral roll in bihar controversy