അഹമ്മദാബാദ് വിമാനാപകടം, മരണപ്പെട്ടവരെ തിരിച്ചറിയാൻ DNA സഹായിക്കുന്നതെങ്ങനെ?

എന്താണ് ഡിഎൻഎ തിരിച്ചറിയൽ?

അഹമ്മദാബാദിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. അന്ന് പല ആളുകളും ചോദിച്ച ചോദ്യമായിരുന്നു ഈ മൃതദേഹങ്ങൾ ഇനി എങ്ങനെ തിരിച്ചറിയും എന്നത്. ഉറ്റവരുടെ മരണ വാർത്തയിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിരിക്കുന്നവർ‌ക്ക് കണ്ട് മനസിലാക്കാവുന്ന തരത്തിലല്ല മൃതദേഹങ്ങളുള്ളത്. പിന്നെ എങ്ങനെ തിരിച്ചറിയും? മുഖമോ മറ്റ് ശരീരഭാ​ഗങ്ങളോ നോക്കി ആളെ മനസിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നത്. കത്തിക്കരിഞ്ഞതോ, പഴകിയതോ, ഏത് നിലയിൽ മൃതദേഹം ലഭിച്ചാലും അതിൽ നിന്ന് ഡിഎൻഎ ടെസ്റ്റ് നടത്തി ആളുകളെ തിരിച്ചറിയുന്നത് എങ്ങനെ എന്ന് നോക്കാം.

Content Highlight; How to identify those who died in the Ahmedabad plane crash through DNA testing

To advertise here,contact us