40 കാരൻ റൊണാൾഡോ, 17കാരൻ യമാൽ; ആര് മുത്തമിടും നേഷൻസ് ലീഗ് കിരീടത്തിൽ? | Cristiano Ronaldo | Yamal

രണ്ട് തലമുറകളിലെ താരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ഫൈനല്‍ പോരാട്ടത്തിന് കൂടിയാകും മ്യൂണിച്ചിലെ അലയന്‍സ് അറീന സ്റ്റേഡിയം സാക്ഷിയാവുക

യുവേഫ നേഷന്‍സ് ലീഗ് 2025 സെമിയില്‍ കരുത്തരായ ഫ്രാന്‍സിനെ 5 - 4 നാണ് സ്പെയ്ന്‍ കീഴടക്കിയത്. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ താരമായത് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ യമാലായിരുന്നു. ഇതോടെ രണ്ട് തലമുറകളിലെ താരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ഫൈനല്‍ പോരാട്ടത്തിന് കൂടിയാകും ജൂണ്‍ ഏഴിന് മ്യൂണിച്ചിലെ അലയന്‍സ് അറീന സ്റ്റേഡിയം സാക്ഷിയാവുക. 17 കാരന്‍ യമാലും 40 കാരന്‍ റൊണാള്‍ഡോയും ഇരുവശത്ത് സൂപ്പര്‍ സ്റ്റാറുകളായി അണിനിരക്കുമ്പോള്‍ കൂട്ടിന് പരിചയ സമ്പത്തും യുവത്വവും കൂടിക്കലരുന്ന ഒരുപിടി താരങ്ങളുമുണ്ട്.

Content Highlights: Ronaldo's Portugal and Yamal's Spain will face each other in the UEFA Nations League final

To advertise here,contact us