ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച, 2011 ലെ സൗമ്യ വധക്കേസിന് പിന്നാലെയാണ്, അഡ്വ. ബിജു ആന്റണി ആളൂർ എന്ന, ബി എ ആളൂരിന്റെ പേര് മലയാളികൾക്ക് സുപരിചിതമാവുന്നത്. സൗമ്യ എന്ന പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാൻ ഒരു പ്രമുഖ അഭിഭാഷകനെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. ഒരു സിറ്റിംഗിന് വേണ്ടി വൻതുക ഈടാക്കിയിരുന്ന ക്രിമിനൽ അഭിഭാഷകന് ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ എന്താണ് താത്പര്യമെന്ന് എല്ലാവരും ചിന്തിച്ചു. ആരാണ് ബി എ ആളൂരെന്ന ചോദ്യം ഒരു പക്ഷേ അന്നായിരിക്കും പൊതുസമൂഹത്തിൽ ആദ്യമായി ഉയർന്നത്. ആരായിരുന്നു ബി എ ആളൂർ ?
Content Highlights: who was criminal lawyer advocate b a aloor