ബിജെപി സർക്കാർ ജയിലിലിട്ട ജേണലിസ്റ്റ് ഇന്ന് പാകിസ്താനെ പൊളിച്ചടുക്കുമ്പോൾ | Mohammed Zubair

മിസ് ഇന്‍ഫര്‍മേഷന്‍ വാറിൽ പാക്കിസ്ഥാൻ്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കി,രാജ്യത്തിനായി വിജയം നേടിക്കൊടുത്ത ധീരനായ ജേണലിസ്റ്റ്

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം യുദ്ധസമാനമായ മറ്റൊരു സാഹചര്യം കൂടി നേരിടേണ്ടി വന്നു, അത് വ്യാജവാര്‍ത്തകളുടെ ഭയപ്പെടുത്തുന്ന കുത്തൊഴുക്കായിരുന്നു. ആ അപകടത്തെ നിര്‍വീര്യമാക്കുന്ന ഫാക്ട് ചെക്ക് മിസൈലുകളുമായി എത്തി, മിസ് ഇന്‍ഫര്‍മേഷന്‍ വാറിൽ പാക്കിസ്ഥാൻ്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കി,രാജ്യത്തിനായി വിജയം നേടിക്കൊടുത്ത ധീരനായ ഒരു ഇന്ത്യന്‍ ജേണലിസ്റ്റ് ഉണ്ട്, മുഹമ്മദ് സുബൈര്‍. ആള്‍ട്ട് ന്യൂസ് എന്ന തന്റെ ഫാക്ട് ചെക്ക് പ്ലാറ്റ്‌ഫോമിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറിലേറെ വ്യാജവാര്‍ത്തകളും ദൃശ്യങ്ങളുമാണ് മുഹമ്മദ് സുബൈറും സംഘവും പൊളിച്ചടുക്കിയത്.

Content Highlights: Mohammed Zubair and Alt news fighting against pakistan fake news war

To advertise here,contact us