ഭിന്നിപ്പുകളുടെ മുറിവുണക്കുന്ന രാമചന്ദ്രന്റെ മകള്‍ | Arathy Ramachandran | Pahalgam

കശ്മീരില്‍ വെച്ച് ഭീകരാക്രമണം നടത്തിയവരോടൊപ്പമല്ല അവര്‍ കശ്മീരി ജനങ്ങളെയും മുസ്ലിം മതവിശ്വാസികളെ മുഴുവനെയും എണ്ണുന്നത്.

പഹലല്‍ഗാമില്‍ വെച്ച് ഭീകരര്‍ വെടിവെച്ച് കൊന്ന മലയാളിയായ രാമചന്ദ്രന്റെ മകള്‍ ആരതി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ വിദ്വേഷത്തിനും ഭീകരവാദത്തിനും എതിരെയുള്ള ഏറ്റവും നല്ല മരുന്നാണ്. സ്വന്തം അച്ഛന്‍ കണ്‍മുന്നില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തില്‍ തന്നെയാണവര്‍. ഓര്‍ത്തെടുക്കാന്‍ ഭയം തോന്നുന്ന നിമിഷങ്ങളെ നാളേയ്ക്കായി രേഖപ്പെടുത്തി വെക്കുന്ന ആ സമയത്ത് മനുഷ്യത്വത്തില്‍ ഊന്നിയാണ്, വിശാലമായ കാഴ്ചപ്പാടോട് കൂടിയാണ് ആരതി സംസാരിക്കുന്നത്. കശ്മീരില്‍ വെച്ച് ഭീകരാക്രമണം നടത്തിയവരോടൊപ്പമല്ല അവര്‍ കശ്മീരി ജനങ്ങളെയും മുസ്ലിം മതവിശ്വാസികളെ മുഴുവനെയും എണ്ണുന്നത്.

Content Highlights: Pahalgam victim Ramachandran's daughter Arathy's words go viral

To advertise here,contact us