വെളിപ്പെടുത്തൽ വൈകി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല

വെളിപ്പെടുത്തൽ നടത്തുന്ന സ്ത്രീകളെ വിചാരണ ചെയ്യും മുമ്പ് ആലോചിക്കേണ്ട ചിലത്.

ഇതൊരു കുഴഞ്ഞ പ്രശ്‌നമാണ്. നമ്മുടെ സമൂഹത്തിലെ തൊഴിലിടങ്ങളില്‍ പലതും ഈ കാലത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത ഇടങ്ങളായി നില്‍ക്കുന്നു എന്ന പ്രശ്‌നം. ക്രൂരമായ അനുഭവങ്ങള്‍ നേരിട്ടിട്ടും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ എല്ലാം സഹിച്ച് നില്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ പ്രശ്‌നം. ഇതിനൊരു അവസാനമുണ്ടാകണമെങ്കില്‍ ഇത്തരം തുറന്നുപറച്ചിലുകളും അന്വേഷണ റിപ്പോര്‍ട്ടുകളും പരാതികളുമെല്ലാം ഉണ്ടാകണം. ഈ സാഹചര്യത്തെ മുതലെടുത്ത് എതിരാളിയോടുള്ള പക തീര്‍ക്കാന്‍ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വരുന്നവര്‍ ഉണ്ടാകാം. അതിന് പരിഹാരം കാണാന്‍ സ്റ്റേറ്റിനേ കഴിയുള്ളൂ. എല്ലാ വെളിപ്പെടുത്തലുകളും സംബന്ധിച്ച് കേസെടുത്ത ശേഷം ഏറ്റവും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനും, വ്യാജ ആരോപണം ഉന്നയിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

To advertise here,contact us