അല്ലറ ചില്ലറയല്ല നമ്മുടെ കൊച്ചി

കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരമാണ് കൊച്ചി

1 min read|20 Nov 2023, 01:40 pm

കൊച്ചി പഴയ കൊച്ചിയല്ല, കാരണമറിയേണ്ടേ? അടുത്ത വർഷം ഏഷ്യയിൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് നമ്മുടെ കൊച്ചി. ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിലാണ് കൊച്ചി ഒന്നാമതെത്തിയത്. സുസ്ഥിര വികസനം, മികച്ച ജലഗതാഗതം, ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് കൊച്ചിയെ പ്രധാന ആകർഷണമായി വിവരിക്കുന്നത്. കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരമാണ് കൊച്ചി.

To advertise here,contact us