യുപിയിലെ ഝാന്സിയില് രക്ഷാബന്ധന് ആഘോഷിച്ച ശേഷം സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഝാന്സിയിലെ ഖരോത്ത പ്രദേശത്താണ് സംഭവം. 18കാരിയായ കുമാരി സഹോദർ എന്ന യുവതിയെയാണ് സഹോദരന് അരവിന്ദാണ് കൊലപ്പെടുത്തിയത്. കുമാരിക്ക് വിശാല് എന്ന യുവാവുമായി ഉണ്ടായിരുന്ന പ്രണയം തുടര്ന്നതാണ് കൊലപാതകത്തിന് കാരണം. കുമാരിയുടെ കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെയാണ്, വിശാലിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് അരവിന്ദ് യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം പൊലീസ് മനസിലാക്കിയത്.
25കാരനായ അരവിന്ദും സുഹൃത്ത് പ്രകാശ് പ്രജാപതിയും സംഭവത്തില് അറസ്റ്റിലായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് വിശാലിന്റെ മൃതദേഹം ഗുഥ ഗ്രാമത്തിലെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് അരവിന്ദ് സഹോദരിയെ കൊലപ്പെടുത്തിയത്. തലമൊട്ടയടിച്ച നിലയിലായിരുന്നു കുമാരിയുടെ മൃതദേഹം ചന്ദ്രപുര ഗ്രാമത്തിലെ ഒറ്റപ്പെട്ടയിടത്തില് നിന്നും കണ്ടെത്തിയത്.
നാലു മാസം മുമ്പ് കുമാരിയും വിശാലും ഒളിച്ചോടിയിരുന്നു. വീട്ടുകാര് അനുനയിപ്പിച്ച് തിരിച്ചെത്തിക്കുകയായിരുന്നു. ഇരുവീട്ടുകാരും കാര്യങ്ങളും സംസാരിച്ച് ഒത്തുതീർപ്പാക്കുകയും ചെയ്തു. എന്നാല് ഇരുവരും വീണ്ടും തമ്മില് കാണാന് തുടങ്ങി. ഇതറിഞ്ഞ പൂനെയില് നിന്നും നാട്ടിലെത്തിയ അരവിന്ദ് കൊലപാതകങ്ങള് നടപ്പിലാക്കുകയായിരുന്നു. ജോലി തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞാണ് പ്രതികള് വിശാലിനെ ഒപ്പം കൂട്ടിയത്. പിന്നാലെ കൊലപ്പെടുത്തി. വിശാലിന്റെ പിതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മരുന്ന് വാങ്ങാനെന്ന് പേരിലാണ് കുമാരിയുമായി അരവിന്ദ് വീട്ടില് നിന്നിറങ്ങിയതെന്ന് പൊലീസ് പറയുന്നു.Content Highlights: 25year killed sister after celebrating Rakhi in UP