യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുയാണ് വൈറ്റ് ഹൗസ്. പരിശോധനയിൽ ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഒരു പത്രസമ്മേളനത്തിനിടെയുള്ള ഡോണൾഡ് ട്രംപിന്റെ കൈയിലെ 'ചതഞ്ഞ' പാടിന്റെ ചിത്രം പുറത്തുവന്നതോടെയാണ് ഊഹാപോഹങ്ങൾ ഉയർന്നുതുടങ്ങിയത്. കൈയുടെ പിൻഭാഗത്തുള്ള പാട് മറയ്ക്കാൻ കനത്ത മേക്കപ്പ് ഉപയോഗിക്കുന്നുവെന്നതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഏതായാലും വൈറ്റ് ഹൗസ് തന്നെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടതോടെ ട്രംപിന് ബാധിച്ചിരിക്കുന്ന ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ എന്താണെന്നറിയാൻ ഗൂഗിൾ തിരയുകയാണ് പലരും. ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്താണെന്നും അതിലെ കാര്യ കാരണങ്ങളും പരിശോധിക്കുകയാണ് ഇവിടെ.
സിരകൾ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗമുള്ളവർക്ക് കാലുകളിൽ വേദനയോ തരിപ്പോ ഉണ്ടാകാം. ദീർഘനേരം നിന്നാൽ ക്ഷീണം അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റും വീക്കം ഉണ്ടാവാനും സാധ്യതയുണ്ട്.
കാരണങ്ങൾ
കാലുകളിലെ ഞരമ്പുകൾക്ക് ഹൃദയത്തിലേക്ക് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ക്രോണിക് വെനസ് ഇൻസഫിസിയെൻഷൻ സംഭവിക്കുന്നത്. സിരകളുട പ്രവർത്തനം അതിലെ ചെറിയ വാൽവുകളെയാണ് ആശ്രയിച്ചിരിക്കുന്നത്. അവ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിനുള്ള വൺ-വേ ചെക്ക് പോയിന്റുകളായി പ്രവർത്തിക്കുന്നു.
സിരകളിലെ വാൽവുകൾ ദുർബലമാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ രക്തം താഴേക്ക് പോയി കാലുകളിൽ അടിഞ്ഞുകൂടും. തത്ഫലമായി സിരയിലെ മർദ്ദം വർദ്ധിക്കുന്നതും അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥ കാലുകളിലെ ഞരമ്പുകളെ ബാധിക്കുന്നതായി അറിയപ്പെടുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുന്നു.
സിരകളുടെ തകരാറിലേക്ക് നയിച്ചേക്കാവുന്ന വിവിധ ഘടകങ്ങൾ
മുമ്പ് സിരയിൽ രക്തം കട്ടപിടിക്കുകയോ പരിക്കേൽക്കുകയോ ചെയ്തത് മൂലം കേടുപാടുകൾ സംഭവിക്കാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
പ്രാരംഭ ലക്ഷണങ്ങൾ നിസ്സാരമായിരിക്കാം, പക്ഷേ ചികിത്സിച്ചില്ലെങ്കിൽ അവ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. സാധാരണ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു.
ഈ ലക്ഷണങ്ങളോടപ്പം ചർമ്മത്തിലെ മാറ്റങ്ങളും ചില സൂചന നൽകും
ചികിത്സ
ക്രോണിക് വെനസ് അപര്യാപ്തതയുടെ അവസ്ഥ ക്രോണിക് ആണ്. അത് പഴയപടിയാക്കാൻ കഴിയില്ല. പക്ഷേ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയും. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രധാനം.
ജീവിത ശൈലിയിൽ മാറ്റം വരുത്താം
കംപ്രഷൻ തെറാപ്പി
പ്രത്യേക കംപ്രഷൻ സ്റ്റോക്കിംഗുകളാണ് ഏറ്റവും പ്രയോജനകരമായ ചികിത്സാ ഉപാധി. പ്രത്യേക സ്റ്റോക്കിംഗുകൾ നിങ്ങളുടെ കാലുകളിൽ നേരിയ മർദ്ദം ചെലുത്തുന്നു. ഇത് രക്തചംക്രമണത്തിന് സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതേ സമയം ഡോക്ടറുടെ നിർദേശത്തോട് കൂടെ മാത്രമെ കംപ്രഷൻ തെറാപ്പി ഉപയോഗിക്കാവൂ.
മരുന്നുകൾ
ഈ അവസ്ഥയ്ക്ക് പ്രത്യേക മരുന്ന് ഇല്ലെങ്കിലും നിയന്ത്രണത്തിൽ കൊണ്ടുവരാനും ലക്ഷണങ്ങൾ കുറയ്ക്കാനും പലതും ഉപയോഗിക്കാറുണ്ട്. കാലുകളിൽ അണുബാധകൾ ഉണ്ടാകുമ്പോൾ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിൽസിക്കുകയാണ് അതിലൊന്ന്. രക്തം കട്ടപിടിക്കുന്നത് തടയാൻ വേണ്ടിയുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്.
ശസ്ത്രക്രിയകൾ
ജീവിതശൈലി മാറ്റങ്ങൾക്കും കംപ്രഷൻ സ്റ്റോക്കിംഗുകൾക്കും മരുന്നുകൾക്കും ശേഷമുള്ള അടുത്ത ഘട്ടത്തിൽ ചിലർ ശസ്ത്രക്രിയകളും ഇതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.
Content Highlights: what is chronic venous insufficiency’ Trump diagnosed vein condition