പാകിസ്താനി നടി ഹുമൈറാ അസ്ഹര് അലിയുടെ മൃതദേഹം കറാച്ചിയിലെ അപ്പാര്ട്ട്മെന്റില് നിന്നും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിയെ തുടര്ന്ന് പൊലീസ് ഇവരുടെ അപ്പാര്ട്ട്മെന്റ് പരിശോധിച്ചത്. താരം മരിച്ചിട്ട് ഒമ്പത് മാസത്തോളമായി എന്നാണ് പോസ്റ്റ്മോര്ട്ടം നടത്തിയ കറാച്ചി പൊലീസ് സര്ജന് ഡോ. സുമയ്യ സയ്ദ് നല്കിയിരിക്കുന്ന റിപ്പോര്ട്ട്. 2024 ഒക്ടോബറിലാണ് ഹുമൈറ അവസാന കോളും വിളിച്ചിരിക്കുന്നത്. അയല്വാസികള് അവരെ കണ്ടതും സെപ്തംബറിലോ ഒക്ടോബറിലോ ആണെന്നാണ് മൊഴി. ബില് അടയ്ക്കാത്തതിനാല് ഇവരുടെ അപ്പാര്ട്ട്മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. അപ്പാര്ട്ട്മെന്റിലെ ആഹാര വസ്തുക്കളും ചീഞ്ഞ അവസ്ഥയിലായിരുന്നു.
നടിയുടെ അപ്പാര്ട്ട്മെന്റിന് താഴെയുള്ള അപ്പാര്ട്ട്മെന്റ് ഒഴിഞ്ഞ് കിടക്കുന്നതിനാല് മറ്റുള്ളവര്ക്ക് ദുര്ഗന്ധം അനുഭവപ്പെട്ടിരുന്നില്ല അതേസമയം താരത്തിന്റെ ഫ്ളാറ്റിന്റെ ബാല്ക്കണിയുടെ വാതില് തുറന്ന നിലയിലാണ്. അതേസമയം ഹുമൈറയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന് തയ്യാറായിട്ടില്ല. നടിയുടെ സഹോദരന് കറാച്ചിയിലെത്തിയിട്ടുണ്ട്. കണ്ടാല് തിരിച്ചറിയാകാനാകാത്ത വിധം മൃതശരീരം ജീര്ണച്ചതിനാല് ഡിഎന്എ പരിശോധന നടത്തുമെന്ന് അധികൃതര് പറഞ്ഞതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ഏഴ് വര്ഷം മുമ്പാണ് ലാഹോറില് നിന്നും ഹുമൈറ കറാച്ചിയിലെത്തിയത്. കുടുംബത്തില് നിന്നും അകലം പാലിച്ചിരുന്ന ഇവര് വല്ലപ്പോഴും മാത്രമാണ് അവരെ സന്ദര്ശിച്ചിരുന്നത്. കഴിഞ്ഞ ഒന്നരവര്ഷമായി ഇവര് കുടുംബത്തെ കണ്ടിട്ടെന്നും സഹോദരന് പറയുന്നു. ഹുമൈറയുടെ ഫ്ളാറ്റിന്റെ ഉടമ വാടക ലഭിച്ചില്ലെന്ന് കാട്ടി പൊലീസില് നല്കിയ പരാതിക്ക് പിന്നാലെയാണ് പൊലീസ് അപ്പോര്ട്ട്മെന്റില് തെരച്ചില് നടത്തിയതും മൃതദേഹം കണ്ടെത്തിയതും.
2015 മുതല് അഭിനയ മേഖലയില് സജീവമാണ് ഹുമൈറ. നിരവധി ടിവി സീരിയലുകളില് സഹനടിയായി അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇവര് തമാശ ഖര് എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതല് ജനപ്രീതി നേടിയിരുന്നു.Content Highlights: Pak actress Humaira Asghar Ali found dead in karachi flat died nine months ago