ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കകത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. ട്രംപിന്റെ ആരോപണങ്ങൾക്കും, മംദാനിയുടെ നിരീക്ഷണങ്ങൾക്കും സാക്ഷിയായ ന്യൂയോർക്ക് നഗരത്തിൽ അദ്ദേഹമിപ്പോൾ മികച്ച മേയർ സ്ഥാനാർഥിയാണ്. 33 വയസുകാരനായ സൊഹ്റാൻ മംദാനി ആസ്റ്റോറിയ ആസ്ഥാനമായുള്ള അസംബ്ലിമാൻ ന്യൂയോർക്കിൽ തന്റെ നിലപാടുകളും, ഉറച്ച രാഷ്ട്രീയ ബോധവും കൊണ്ട് മികച്ച പേര് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങളാണ് മംദാനി മുന്നോട്ടുവയ്ക്കുന്നത്.
ഇസ്രയേൽ- പലസ്തീൻ വിഷയത്തിലും സ്വന്തമായി നിലപാടുകളുള്ള വ്യക്തിയാണ് മംദാനി. പക്ഷെ അദ്ദേഹത്തിന്റെ ആശയങ്ങൾ അമേരിക്കൻ നയത്തിന് എതിരായതിനാൽ പലപ്പോഴും വിവാദങ്ങൾക്ക് വഴി തെളിച്ചിട്ടുമുണ്ട്. കഴിഞ്ഞ കാലങ്ങളിലായി ന്യൂയോർക്ക് നഗരത്തെ ഭരിച്ചിരുന്ന നേതാക്കളിൽ നിന്നൊക്കെ വ്യത്യസ്തമായ നിലപാടാണ് മംദാനി പല വിഷയങ്ങളിലും സ്വീകരിക്കുന്നത്. അമേരിക്കന്‍ വലതുപക്ഷ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മംദാനി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അടക്കം എടുത്ത നിലപാടുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വാടക നിയന്ത്രണം
ന്യൂയോർക്ക് നഗരത്തിൽ വർധിച്ചു വരുന്ന വീട്ടുവാടകയെക്കുറിച്ച് മംദാനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉയർന്ന വാടക വാങ്ങുന്ന വീടുകൾ എന്ന ആശയം ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ താൽപര്യം. നഗരത്തിൽ ആളുകൾക്ക് താങ്ങാനാവുന്ന വാടകയിൽ രണ്ട് ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതാണ് ഇതിന് ബദലായി മംദാനി മുന്നോട്ട് വയ്ക്കുന്ന ആശയം.
ഇതിനുള്ള പണം കണ്ടെത്തുന്നതിന്, സ്ഥലത്തെ ഏറ്റവും ധനികരായ ആളുകളുടെയും, വൻകിട കമ്പനികളുടെയും പക്കൽ നിന്ന് വാങ്ങുന്ന നികുതി വർധിപ്പിക്കും. വാടകക്കാർക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും, അനാവശ്യമായ കുടിയൊഴിപ്പിക്കലുകൾ അവസാനിപ്പിക്കണമെന്നുമാണ് മംദാനിയുടെ പക്ഷം.
സൗജന്യ ശിശു സംരക്ഷണം
ന്യൂയോർക്ക് നഗരത്തിൽ ഒരു മില്യൺ ഡോളറിലധികം വരുമാനമുള്ള ആളുകൾക്ക് 2% നികുതിയും, വൻകിട കമ്പനികൾക്ക് ഉയർന്ന നികുതിയും ഏർപ്പെടുത്തുക. ഇതിലൂടെ 20 ബില്യൺ ഡോളർ സമാഹരിക്കാൻ കഴിയുമെന്നാണ് മംദാനി കരുതുന്നത്. സൗജന്യ ശിശു സംരക്ഷണം, പൊതുവായ കോളേജുകൾ, ദരിദ്ര പ്രദേശങ്ങളിൽ വിലക്കുറവിൽ പലചരക്ക് സാധനങ്ങൾ, സൗജന്യ പൊതുഗതാഗതം തുടങ്ങിയ ആശയങ്ങൾ നടപ്പിലാക്കാൻ ഈ തുക ഉപയോഗിക്കാനാവും. കൂടാതെ തൊഴിലാളികൾക്ക് 2030 ആകുമ്പോഴേക്കും മിനിമം വേതനം മണിക്കൂറിന് 30 ഡോളർ എന്ന നിരക്കിൽ ഉയർത്താനും കഴിയുമെന്ന് മംദാനി കണക്ക് കൂട്ടുന്നു.
പൊതു സൗകര്യങ്ങൾ
പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധനവ് ചൂണ്ടിക്കാണിച്ചുകൊണ്ട് എല്ലാ എംടിഎ ബസുകളും സൗജന്യമായി സർവ്വീസ് നടത്തുന്നതിനുള്ള സാധ്യത മംദാനി ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും, റോഡിലെ തിരക്ക് കുറയ്ക്കാനും കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ പൊലീസ് വ്യവസ്ഥയിൽ നിന്ന് മാറി പൊതു സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതിന് പുതിയ കമ്മ്യൂണിറ്റി സുരക്ഷാ വകുപ്പിന് രൂപം നൽകാൻ മംദാനി ആഗ്രഹിക്കുന്നു. ഭവന നിർമ്മാണം, മാനസികാരോഗ്യ പരിപാലനം, പ്രാദേശിക പ്രശ്നങ്ങളിലെ ഇടപെടൽ തുടങ്ങിയവയിലും മംദാനി നിലപാടുകള്‍ എടുത്തിരുന്നു.
ഇസ്രയേൽ- പലസ്തീൻ സംഘർഷം, വിദേശനയം
ഗാസയിലെ ഇസ്രയേലിന്റെ നടപടികളെ വംശഹത്യ എന്നായിരുന്നു മംദാനി വിശേഷിപ്പിച്ചത്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള ന്യൂയോർക്ക് നഗരത്തിന്റെ ബന്ധങ്ങൾ വിച്ഛേദിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ട്.
ഇസ്രയേലിനെ ഒരു ജൂത രാഷ്ട്രമായി മാറ്റുന്നതിനുള്ള പ്രസ്താവനകളിൽ ഒപ്പുവയ്ക്കാതിരിക്കുകയും, പിന്നീട് ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏത് രാജ്യത്തും ഏത് സാഹചര്യത്തിലും സിവിലിയന്മാർക്കെതിരായ അക്രമത്തെ എതിർക്കയും ചെയ്യുന്ന ആളാണ് മംദാനി പിന്തുണയ്ക്കുന്നത്. സമാധാനപരമായ അന്തരീക്ഷത്തിനും, മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകുന്ന ആളാണ് മംദാനി. ഇതൊക്കെ നിലനിൽക്കുമ്പോളും ജൂതർക്ക് വേണ്ടി സംസാരിക്കുകയും, ന്യൂയോർക്കിലെ ജൂതരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും ചെയ്ത വ്യക്തി കൂടിയാണ് മംദാനി.
ക്വീർ അവകാശ, കുടിയേറ്റ സംരക്ഷണം
അമേരിക്കയിലെ രാഷ്ട്രീയക്കാരുടെ നിലപാടുകളിൽ ലോക ശ്രദ്ധ നേടിയ നിലപാടാണ് ക്വീർ വിരുദ്ധത. എന്നാൽ ഇതിന് വിപരീതമായി സ്വവർഗ വിവാഹത്തെയും മറ്റ് ക്വീർ വ്യക്തികളെയും അംഗീകരിക്കുന്ന നിലപാടാണ് മംദാനി സ്വീകരിച്ചിട്ടുള്ളത്.
Content Highlight; Zohran Mamdani’s Key Views and Campaign Promises