ഷാർജ അന്താരാഷ്ട്ര പുസ്തകമേള നാളെ മുതൽ; റഫീഖ് അഹമ്മദ് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി

ഈ മാസം 17 വരെയാണ് 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുക. ‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിലുള്ള മേള ഷാർജ എക്സ്പോ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഈ മാസം 17 വരെയാണ് 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുക. ‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിലുള്ള മേള ഷാർജ എക്സ്പോ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കവി റഫീഖ് അഹമ്മദ്, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവരാണ് ഇന്ത്യയിൽനിന്ന് ഔദ്യോഗികമായി പങ്കെടുക്കുന്നവരെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. മൊറോക്കോയാണ് ഇത്തവണത്തെ അതിഥിരാജ്യം.

112 രാജ്യങ്ങളിൽനിന്നായി 2522 പ്രസാധകരും പ്രദർശകരും മേളയിൽ പങ്കെടുക്കും. നാനൂറിലേറെ എഴുത്തുകാരാണ് അവരുടെ ഏറ്റവും പുതിയ കൃതികളുമായെത്തുക. 63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരികപരിപാടികൾ, 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിലുള്ള ലൈവ് പാചക സെഷനുകൾ തുടങ്ങിയവയും മേളയുടെ ഭാ​ഗമായി ഉണ്ടായിരിക്കും. വിയറ്റ്നാം, ഒമാൻ, സ്ലൊവീനിയ, നേപ്പാൾ എന്നിവിടങ്ങളുൾപ്പെടെ 13 രാജ്യങ്ങളിൽനിന്നാണ് പാചകവിദഗ്ധരെത്തുക. എല്ലാ പ്രായക്കാർക്കുമായി 600 വർക്ക്ഷോപ്പുകളും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാ​ഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Also Read:

DEEP REPORT
പകുതിയിലധികം ഇതിനകം തന്നെ കടലെടുത്തതാണ്; ബാക്കി മണ്ണ് കൂടി വഖഫ് ബോർഡെടുത്താൽ മുനമ്പത്തുകാർ എന്ത് ചെയ്യും?

Content Highlights: Sharjah book fair 2024 will start tomorrow

To advertise here,contact us