ദുബായ് വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളത്തെ സാലിക് ടോൾ നിരക്കിൽ മാറ്റം, വിശദാംശങ്ങൾ അറിയാം

ഞായറാഴ്ച രാവിലെയുള്ള തിരക്കേറിയ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ഉയർന്ന നിരക്ക് നൽകേണ്ടിവരും.

ദുബായ് T100 ട്രയാത്ത്‌ലൺ കായികമേള നടക്കുന്നതിനാൽ വരുന്ന ഞായറാഴ്ച സാലിക് ടോൾ നിരക്കുകളിൽ മാറ്റം വരുത്തി. സാലിക് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സാധാരണയായി ഞായറാഴ്ചകളിൽ ദിവസം മുഴുവൻ നാല് ദിർഹം എന്ന ഏകീകൃത നിരക്കാണ് ഈടാക്കാറുള്ളത്. എന്നാൽ ഈ ഞായറാഴ്ച രാവിലെയുള്ള തിരക്കേറിയ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ഉയർന്ന നിരക്ക് നൽകേണ്ടിവരും.

പ്രവൃത്തി ദിവസങ്ങളിലെ വൈകുന്നേരം നാല് മണി മുതൽ എട്ട് മണി വരെയുള്ള തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹമാണ് സാലിക് നിരക്കായി ഈടാക്കുന്നത്. എന്നാൽ ഈ ഞായറാഴ്ച വൈകുന്നേരങ്ങളിൽ സാധാരണ പോലെ നാല് ദിർഹം മാത്രമായിരിക്കും ടോൾ നിരക്ക്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നവംബർ ഒന്നിന് നടന്ന 'ദുബായ് റൈഡ്' ദിനത്തിലും സമാനമായ രീതിയിൽ ടോൾ നിരക്കുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയിരുന്നു.

കായികമേളയുടെ ഭാഗമായി നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും തിരക്കും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിരക്കുകളിൽ പരിഷ്കരണം കൊണ്ടുവന്നത്. ഞായറാഴ്ച രാവിലെ യാത്ര പുറപ്പെടുന്നവർ പുതുക്കിയ ടോൾ സമയക്രമവും ഗതാഗത നിർദ്ദേശങ്ങളും മുൻകൂട്ടി പരിശോധിച്ച ശേഷം യാത്ര പ്ലാൻ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Content Highlights: Dubai motorists have been advised to take note of changes to Salik toll charges coming into effect tomorrow. The updated toll rates may affect daily commuting expenses, making it important for drivers to check the applicable charges and timings before using Salik gates.

To advertise here,contact us