കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ഗാസയില്‍ കരുതലായി ദുബായ് ഭരണാധികാരി. ഗാസയിലെ 50,000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കാനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശം.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ (MBRGI) നേതൃത്വത്തിലാണ് ടെന്റുകള്‍ ഒരുക്കുന്നത്. ഗാല്ലന്റ് ക്നൈറ്റ് 3 വഴിയാണ് എല്ലാ പ്രദേശത്തേക്കും വിതരണം ഒരുക്കുന്നത്.
ഗാസയിലെ മാനുഷിക സാഹചര്യങ്ങള്‍ മോശമാകുന്നതിനിടെ 2023 നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന് ഗാസയിലേക്ക് സഹായം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. ഗാസയിലേക്ക് ആദ്യം അടിയന്തര സഹായം നല്കുന്ന രാജ്യവും യുഎഇയാണ്.
കനത്ത മഴയെത്തുടര്‍ന്ന് ഗാസയിലെ സാഹചര്യം വീണ്ടും രൂക്ഷമാകുകയാണ്. മഴയില്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളുടെ താമസ കേന്ദ്രങ്ങളും ടെന്റുകളും തകര്‍ന്നിരിക്കുകയാണ്. ഇതുവരെ 70,000 ടെന്റുകള്‍ക്ക് കേടുപാട് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Content Highlights: Dubai Ruler Sheikh Mohammed bin Rashid Al Maktoum has extended humanitarian support to Gaza following heavy rains and devastating floods. He has directed authorities to arrange accommodation for 50,000 people affected by the crisis, offering relief to displaced families.