ദുബായിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ​ദാരുണാന്ത്യം

കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു

ദുബായിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസാണ് (21) മരിച്ചത്. ഇന്നലെ വൈകുന്നേരം ദുബൈ റാഷിദിയയിലായിരുന്നു അപകടം.

കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Content Highlights:A Malayali student from Kerala was involved in an incident in Dubai, drawing attention among the expatriate community.

To advertise here,contact us