വഞ്ചന തെളിഞ്ഞാൽ ഒപ്പിട്ട വാടക കരാറുകൾ റദ്ദാക്കാം; പുതിയ നിയമവ്യവസ്ഥയുമായി ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്റർ

കരാർ ഒപ്പിട്ടതിന് ശേഷവും ബാധകമായ നിയമവ്യവസ്ഥകൾക്ക് വിധേയമായി നിയമപരമായ സംരക്ഷണം ലഭിക്കുമെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നതായി ആർഡിസി അറിയിച്ചു

ദുബായിൽ വാടക കരാർ ഒപ്പിട്ടതിന് ശേഷവും താമസം ആരംഭിക്കുന്നതിന് മുൻപ് കരാർ റദ്ദാക്കാൻ അവസരം. കരാറിൽ ഏർപ്പെടുമ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തെളിയിക്കാൻ കഴിയുന്ന ഉടമകൾക്കും വാടകക്കാർക്കും നിയമപരമായ നിബന്ധനകൾക്ക് വിധേയമായി കരാർ റദ്ദാക്കാൻ ആവശ്യപ്പെടാമെന്ന് ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്റർ (ആർഡിസി) വ്യക്തമാക്കി.

ഇന്ന് (29 ഒക്ടോബർ) പ്രഖ്യാപിച്ച പുതിയ നിയമവ്യവസ്ഥ അനുസരിച്ച് വാടക കരാറിൽ ഒപ്പിട്ടതുകൊണ്ട് മാത്രം അത് എല്ലാ സാഹചര്യങ്ങളിലും അന്തിമമാകണമെന്നില്ല എന്ന് അധികൃതർ അറിയിച്ചു. വഞ്ചന തെളിയിക്കപ്പെടുകയും ആവശ്യമായ നിയമപരമായ വ്യവസ്ഥകൾ പാലിക്കപ്പെടുകയും ചെയ്താൽ കരാർ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് റദ്ദാക്കാൻ ആവശ്യപ്പെടാം. കരാർ ഒപ്പിട്ടതിന് ശേഷവും ബാധകമായ നിയമവ്യവസ്ഥകൾക്ക് വിധേയമായി നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും ആർഡിസി അറിയിച്ചു.

വാടകയ്ക്ക് നൽകിയ സ്വത്ത് കൈമാറുന്നതിന് മുൻപ് കരാറിൽ ഏർപ്പെട്ട ഒരു കമ്പനി നേരത്തെയും വാടകയുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിട്ടിട്ടുണ്ടെന്ന് ഒരു കെട്ടിട ഉടമ കണ്ടെത്തിയതിനെ തുടർന്ന് കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട സംഭവമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കമ്പനിയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Dubai’s Rental Disputes Center has established a legal principle allowing signed rental contracts to be annulled before the tenancy begins if deception is proven and legal requirements are met.

To advertise here,contact us