82 പൗരന്മാരുടെ കടം തീര്‍പ്പാക്കി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി. ഏകദേശം 17.8 മില്യണ്‍ ദിര്‍ഹം വരുന്ന കടങ്ങളാണ് തീര്‍പ്പാക്കിയത്. അതായത് 46 കോടി രൂപയില്‍ വരുന്ന തുകയാണിത്.
ഷാര്‍ജ പൗരന്മാരെ പിന്തുണക്കുന്നതിന്റെയും അവരുടെ പൗരന്മാര്ക്ക് മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഷെയ്ഖ് സുല്‍ത്താന്‍ കടങ്ങള്‍ തീര്‍പ്പാക്കിയത്. ഗുണഭോക്താക്കള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമൂഹ്യ ക്ഷേമം ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ഷാര്‍ജയുടെ വിശാലമായ സമീപനത്തിന്റെ ഭാഗമാണിത്. കടങ്ങള്‍ തീരുന്നതോടെ പൗരന്മാര്ക്ക് കൂടുതല്‍ സാമ്പത്തിക സ്ഥിരതയോടും മനസമാധാനത്തോടും കൂടി മുന്നോട്ട് പോകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.
Content Highlights: Sharjah Ruler and Supreme Council Member Sheikh Sultan bin Muhammad Al Qasimi has settled the debts of 82 citizens, providing financial relief to individuals facing debt-related difficulties